താൾ:Gadyavali 1918.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൭൭-

യ്മചെയ്തും ആണെന്നും ഇങ്ങിനെ മാറ്റി മാറ്റി കൊടുത്ത
തിന്റെ ലക്ഷണങ്ങൾ ഇപ്പോഴും ആര്യസംഘക്കാരുടെ ഇട
യിൽ കാണ്മാനുണ്ടെന്നും,റഷ്യ,ഇംഗ്ലണ്ട്,ജർമ്മനി മുതലാ
യ രാജ്യങ്ങളിലും ഇവിടേയും ഈ സമ്പ്രദായത്തിൽ നിന്നുണ്ടാ
യ പലേ നടപടികളും ഇപ്പോഴും ആചരിച്ചു വരുന്നുണ്ടെ
ന്നു കാണുന്നു.
മേൽ വിവരിച്ചതിൽ നാം അറിയുന്നത് ഭൂമിയെ കൂ
ട്ടസ്വത്തായിട്ടാണ് ആദ്യം വിചാരിച്ചു വന്നിരുന്നതെ
ന്നും കാലം കൊണ്ട് ആനിലവിട്ട് സ്വകാര്യസ്വത്തായി വന്നതാ
ണെന്നും,കൂട്ടുസ്വത്ത് സ്വഭാവത്തിനു അനുകൂലമായിത്ത
ന്നെ ഉള്ളതാണെന്നും,എന്നാൽ ആദ്യം മുതൽക്കെ സ്വകാ
ര്യസ്വത്ത് ഉണ്ടാകുവാനുള്ള വാസന മനുഷ്യരുടെ ഇടയിൽ
ഉണ്ടായിരുന്നു എന്നും മറ്റും ആകുന്നു.
എന്നാൽ ആര്യന്മാരുടെ ഇടയിൽ ഇങ്ങിനെ വളർന്നുണ്ടാ
യതാണ് ഈ സ്വകാര്യസ്വത്ത് എന്നും,പറയുമ്പോൾ ഒരു
കൂട്ടത്തിൽനിന്നു മറ്റോരോരുത്തർ കണ്ടെടുത്തതാണോ
ഈ സമ്പ്രദായമെന്ന് ഊഹിപ്പാനിടയുണ്ട്.റഷ്യാ,ബിലാത്തി,
ഇന്ത്യാ ഒരേമാതിരി നടവടി കാണുന്ന സമ
യം"ഇത് എങ്ങിനെ ഈ മൂന്നുദിക്കിലും നടപ്പായി,ഏതുദി
ക്കിൽ ആദ്യം അതു കണ്ടുപിടിച്ചു,ഏതേതുകൂട്ടർ അതിനെ
പിന്തുടർന്നു?”എന്നൊക്കെ ആലോചിപ്പാനിടയുണ്ട്.എ
ന്നാൽ ഇതിന്റെ സ്വഭാവം അങ്ങിനെ ഒന്നും അല്ല.കൂട്ടു
സ്വത്തിന്റെ മൂലം ആര്യന്മാർ ആദ്യം പിരിഞ്ഞു താവഴി
കളായി പോരുന്നതിനു മുമ്പായി തന്നെ അവരുടെ ഇടയിൽ
നടപ്പായിരുന്നു എന്നും,പിന്നെ ഓരോരോ സംഘക്കരുടെ
ഇടയിൽ പ്രത്യകം പ്രത്യേകം പരിഷ്കാരം വർദ്ധിച്ച് ഈ നി
ലയിൽ വന്നതാണെന്നും,പരിഷ്കാരം വർദ്ധിക്കുമ്പോൾ ഓരോ
രോ ജാതിക്കാരുടെ ഇടയിൽ ഇങ്ങിനെ വരുന്നതു അതിന്റെ
സ്വഭാവമാണെന്നും അതുകൊണ്ട് ഒരുകൂട്ടരെ മറ്റൊരു കൂ











ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/81&oldid=159973" എന്ന താളിൽനിന്ന് ശേഖരിച്ചത്