താൾ:Gadyavali 1918.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൩൧ ---

വരുന്നതാണ്. ഇതിൽ ആദ്യത്തേത് അന്തരസ്ഥമായ കാരണംകൊണ്ടെന്നും രണ്ടാമത്തേത് ബഹിസ്ഥമായ കാരണം കൊണ്ടെന്നുമാണ് പറഞ്ഞുവരുന്നത്. വിലയുടെ അർത്ഥം ഇങ്ങിനെയാകുമ്പോൾ എല്ലാസാധനങ്ങൾക്കും ഈ ആണ്ടിൽ വില അധികമാണെന്ന് പാഞ്ഞുകേൾക്കുന്നത് അബദ്ധമാണെന്ന് സ്പഷ്ടമാണല്ലൊ. നെല്ലുകൊടുത്താൽ കഴിഞ്ഞ കൊല്ലത്തേക്കാൾ അധികം കോതമ്പ് കിട്ടുമെന്നും കോതമ്പുകൊടുത്താൽ കഴിഞ്ഞ കൊല്ലത്തേക്കാൾ അധികം നെല്ലുകിട്ടുമെന്നും ഏകകാലത്തിൽ വരുവാൻ പാടില്ലല്ലൊ.

വിലയുടെ ഈ അർത്ഥത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന അർത്ഥവും ഉൾപ്പെടുന്നതാണ്. ഒരു പറ അരിക്ക് ഒരുറുപ്പിക വിലയാണെന്ന് പറയുമ്പോൾ അരിയെന്ന സാധനത്തേയും, ഉറുപ്പിക എന്ന സാധനത്തേയും സാദൃശ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന്ന് കോതമ്പും നെല്ലും കൂടി സദൃശപ്പെടുത്തുന്നതിൽനിന്ന് പറയത്തക്കതായ യാതൊരു വ്യത്യാസവും ഇല്ല. ഈ സംഗതി ഓർമ്മ വച്ചാൽ നെല്ലുവില ഇപ്പോൾ പണ്ടത്തേക്കാൾ വളരെ അധികമാണെന്ന് പറഞ്ഞുവരുന്നതിൽ അർത്ഥം കുറെ ഭേദപ്പെടുന്നതാണ്. നെല്ല് പണ്ടത്തെപ്പോലെ വിളയുന്നില്ലെന്ന് പറവാൻ യാതൊരു തെളിവുമില്ലെന്നുതന്നെയല്ല പണ്ടത്തേക്കാൾ വളരെ അധികം ദിക്കുകളിൽ ഇപ്പോൾ കൃഷിചെയ്തുവരുന്നുണ്ടെന്നും സ്പഷ്ടമാണ്. അതുകൊണ്ട് ഈ വ്യത്യാസത്തിന് ആന്തരസ്ഥകാരണമൊന്നുമുണ്ടാവാൻ പാടില്ല; ബഹിസ്ഥകാരണമാണുള്ളത്. അമ്പതുകൊല്ലമായിട്ട് ആകരങ്ങളിൽനിന്ന് സ്വർണ്ണവും വെള്ളിയും അധികമായി എടുത്തുവരുന്നുണ്ട്. ഇതുകൾക്ക് മറ്റു ചില സാധനങ്ങളെപ്പോലെ നാശവുമില്ല. അതുകൊണ്ട് ഉറുപ്പികയുടെ വില കുറയുകയാണ്. നെല്ലിന്റെ വില കൂടുകയല്ല ചെയ്തിട്ടുള്ളതെന്നു സ്പഷ്ടമാകുന്നു.

പദാർത്ഥങ്ങൾക്ക് വിലയുണ്ടാകുന്നതിനുള്ള കാരണമെന്താണെന്ന് ആലോചിപ്പാനുള്ളതാണ്. ഉപയോജ്യത, പ്രയത്ന


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/35&oldid=153291" എന്ന താളിൽനിന്ന് ശേഖരിച്ചത്