താൾ:Gadyavali 1918.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കളിൽ സ്നേഹമുള്ള സജ്ജനങ്ങൾ സമുദായസ്വത്വവാദികളാകുന്നത് അതിശയമല്ല. അതുകൊണ്ട് ജനങ്ങളിൽ ധനത്തെ സംബന്ധിച്ചിടത്തോളം ഉള്ള ഈ അസാമ്യം കഴിയുന്നതും കുറയ്ക്കുന്നതിനും മേല്പറഞ്ഞ ന്യൂനതകളൊന്നുമില്ലാത്ത ഒരുപായം കണ്ടുപിടിക്കുന്നതിന് മഹാന്മാരായിട്ടുള്ളവർ ഉത്സാഹിക്കേണ്ടതാണ്.

                           ൮. വില

വില ​എന്നുപറയുന്നത് രണ്ടുപ്രകാരത്തിൽവിചാരിക്കപ്പെടാവുന്നതാണ്. സാധാരണയായി വില എന്നുപരയുന്നതിന്റെ അർത്ഥംഒരു സാധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുമ്പോൾ അതിന്നുപകരം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പണമെന്നാകുന്നു. എന്നാൽ ധനശാസ്ത്രത്തിൽ ഇതിന്നു കുറേ വ്യത്യസ്ഥമായ ഒരർത്ഥവും കൂടിയുണ്ട്. അതിൽ വില എന്നുപറയുന്നത് പദാർത്ഥങ്ങളുടെ താരതമ്യമാകുന്നു. ഈ അർത്ഥത്തിലുള്ള വില കണക്കാക്കുന്നത് ഓരോ സാധനങ്ങളെ മറ്റോരോ സാധനങ്ങളോട് ഒത്തുനോക്കുന്നതിനാലാകുന്നു. ഒരു പറ കോതമ്പുകൊടുത്താൽ മൂന്നുപറ നെല്ല് കിട്ടുമെങ്കിൽ ഒരുപറ കോതമ്പിന്റെ വില മൂന്നുപറ നെല്ലാണെന്ന് പറയാവുന്നതാണ്. ഇപ്രകാരമുള്ള വിലയിൽ രണ്ടുവിധത്തിൽ ഭേദഗതികൾ വരാവുന്നതാണ്. ഒന്ന് ആന്തരസ്ഥമായ കാരണംകൊണ്ടും,മറ്റത് ബഹിസ്ഥമായ കാരണംകൊണ്ടുമാണ് ഇങ്ങിനെ വരുന്നത്. ഒരു പറ കോതമ്പിന്റെ വില സാധാരണയായി ഏകദേശം മൂന്നുപറ നെല്ലാകുന്നു. എന്നാൽ ചിലപ്പോൾ ഇതിൽനിന്ന് വളരെ ഭേദപ്പെട്ട് കാണുന്നുണ്ട്. ഒരു കൊല്ലത്തിൽ കോതമ്പ്കൃഷിക്ക് പ്രത്യേകമായി വളരെ ഗുണമോ ദോഷമോ ഉണ്ടായാലും നെൽകൃഷിക്ക് അപ്രകാരം തന്നെ ഉണ്ടായാലും കോതമ്പിന്റെ വിലയിൽ ഭേദഗതികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/34&oldid=150982" എന്ന താളിൽനിന്ന് ശേഖരിച്ചത്