താൾ:Gadyavali 1918.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28 അഭിപ്രായമൂണ്ടായിരിക്കാം. അഭിപ്രായം എത്രത്തോളം സ്വീകാരയോഗ്യമാണെന്ന് കാണിക്കൂന്നതിന് ഒരു ദ‍ൃഷ്ടാന്തം പറയാം. ഒരു വത്തികനായ നാടുവാഴി മരിക്കുബോൾ തന്റെ സബാദ്യമായി അഞ്ചുലക്ഷം ഉറുപ്പിക കെട്ടിവച്ചിട്ടുയിരുന്നു. അദ്ദേഹത്തിന്റെ പുത്ര ആ ധനം സാധുകൾക്ക് ഉപകാരമാകുന്നവിധത്തിൽ ചിലവു ചെയ്യണമെന്നുവച്ചു പലരൊടും അഭിപ്രായം ചോദിച്ചതിൽ സേവകന്മാരിൽ ചിലര് ഒരു നാടശാല കെട്ടിച്ച് ദിവസംതോറും ഒാരോ നേരമ്പൊക്കിന്റെ വട്ടംകുടിയാൽ പലരുടേയും ഉപജീവനത്തിനും വിനോ‍‍ദത്തിന്നുമുളള ഒരു മാർഗ്ഗമാണെന്നും മറ്റും ചിലർ ആ ദ്രവ്യം വിശേഷമായ ഉടുപ്പുകളും ആഭരണങ്ങളും രത്നങ്ങളും വാങ്ങുന്നതിനായി ചിലവുചെയ്താൽ വളരെ വേലക്കാർക്ക് ഉപകാരമാകുമെന്നും വേറെ ചിലർ അത് ഊട്ടുപുരകളുണ്ടാക്കി ബ്രഹ്മണർക്ക് ഭക്ഷണം കൊടുക്കാനായി ഉപയോഗിച്ചാൽ വളരെ മഹാബ്രഹ്മണക്ക് ഉപജീവനത്തിനും നാടുവായഴിയുടെ ഇഹപരലോകങ്ങളിലെ ‍ വഴിയാകുമെന്നും പറ‍‍ഞ്ഞു. അപ്പോൾ അതി വൃദ്ധനും വിദ്വാനുമായ ഒരാൾ പറ‍ഞ്ഞു. അങ്ങയുടെ ഭൂമിയി‍‍ൽ വെ‌‍ളളക്കുറവുകൊണ്ടു ക‍‍ൃഷിപ്പണിക്ക് ദോഷമ്മുളളതായ ചില പ്രദേശങ്ങളുണ്ട്. ധനം അവിടങ്ങളിൽ തോ‍‍ടുകളും കുളങ്ങളും ഉണ്ടാക്കുന്നതിന്നാ‍യി ഉപയോഗിച്ചാൽ ദാരിദ്രന്മാരായ അനവധി വേലക്കാരുടെ ഉപജിവനത്തിന് വഴിയാകുന്നതിന്ന് പുറമെ ഭുമി‍‍യിൽ നിന്നുണ്ടകുന്ന ധനവും അങ്ങയുടെ ആദായവും നാട്ടി‍ൽ ദാരിദ്രവും മടിയന്മരും വർദ്ധിക്കുകയേ ഉളളു. നാടകശാലകളും ആഭരണങ്ങളും ഉണ്ടക്കുന്നതാണ് ഇതിൽ നല്ലത്.

വേലകൾ ചെയ്യുന്നവർക്കാണ് ഗുണം സിദ്ധിക്കുന്നത്. എങ്കിലും ധനവയംകൊണ്ട് പൊതുവെ ജനങ്ങൾക്ക് ഉപകാരമോ മേലാൽ ധനത്തിന്റെ വൃദ്ധിക്കുളള വഴിയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/28&oldid=151135" എന്ന താളിൽനിന്ന് ശേഖരിച്ചത്