താൾ:Gadyavali 1918.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉണ്ടാകുന്നതല്ല. പറ‍ഞ്ഞത് ശരിയാണെന്ന് ധരിച്ച ആ നാടുവാഴി അപ്രകാരം ചെയ്യുകയും അതീനാൽ അദ്ദേഹത്തിന്റെ ആദായത്തിന്ന് വ‍‍ൃദ്ധിയും വളരെ കുടിയാൻമാർക്കു സമൃദ്ധിയും അനവധി വേലക്കാർക്ക് ഉപജീവനത്തിന്ന് വഴിയുംഉണ്ടായി. ഈ ദൃഷ്ടാന്തംകൊണ്ട് മുലധനം ചിലവുചെയ്യേണ്ടത് എങ്ങനെ എന്ന് സ്പഷടമാകുന്നുവല്ലൊ.

    ചിലവുചെയ്യാതെ കെട്ടിവയ്യക്കുകയൊ വല്ല നേരമ്പോക്കിനു വേണ്ടി ചിലവുചെയ്യുകയോ ചെയ്യുന്ന ധനം മൂലധനമല്ല. ഒരു ധനത്തെ മൂലധനമെന്ന് പറയണ്ടമെങ്കിൽ അത് പിന്നെയും  ധനം ഉല്പാദിപ്പിക്കുന്നതിനുവേണ്ടി ചിലവുചെയ്യുന്നത് രണ്ടുപ്രകാരത്തിലാണ്. മൂലധനത്തിൽ ഒരു ഭാഗം പല പ്രാവശ‍്യത്തേക്കും ഉപയോഗപ്പെടുന്നതാണ്. ക‍‍ൃഷിപ്പണിക്കുവേണ്ട വിത്തിനും  വല്ലിക്കും ആവിയന്ത‍്രങ്ങൾകൊണ്ടും മറ്റും സാമാനങ്ങ‍ളുണ്ടാക്കുന്നതിനു വേണ്ട  വിറകിനുംവ വേലക്കാരുടെ കൂലിക്കുമായി ചിലവുചെയ്യുന്ന ധനം ഒരിക്കലേയ്ക്കു ഉപയോഗപ്പെട്ടു. എന്നാൽ കന്നുകാലി, കരി, കയ്യോല, ആവിയന്ത്രം, അതുവയ്ക്കാലുളള കെട്ടിടം, മുതലായതിന്നുവേണ്ടി ഒരിക്കൽ ചിലവുചെയ്യുന്നതുകൊണ്ട് പലകുറിയും ധനോൽപാദനത്തിന് ഉപയോഗപ്പെടുന്നതാണ്. ഒരിക്കൽ മാത്രം ഉപയോഗപ്പെടുന്ന ധനത്തെ വ്യവർത്തകമൂലധനമെന്നും പലപാവശ്യത്തേക്കുപയോഗപ്പെടുന്നതിനെ സഥിരമൂലധനമെന്നും ധന‍ശസ്ത്രജ്‍ഞന്മാർ പറയുന്നത്. ഒരുവൻ ചിലവുചെയ്യുന്ന വ്യാവർത്തകമുലധനം അതാതുകൊല്ലത്തിലും സഥിര മുലധനം വളരെക്കാലംകൊണ്ടും തിരിയെ കിട്ടുന്നതാണ്. വിത്ത്, വല്ലി, മുതലായതിന് ചിലവുചെയ്യുന്നത് അതാതുകൊണ്ടല്ലാത്തെ വിളവിൽനിന്നും, കന്നുകാലി, കയ്യാല മുതലായതിന് ചിലവുചെയ്യുന്നത് അതുകൾ എത്രകാലത്തേക്ക് ഉപയോഗപ്പെടുന്നുവൊ അത്രകാലത്തെ വിളവിൽനിന്നും ഉ​ണ്ടാകുന്നത്
"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/29&oldid=151336" എന്ന താളിൽനിന്ന് ശേഖരിച്ചത്