താൾ:Gadyapradheepam 1919.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൨൦ "വലിയവന്റെ മാനം എളിയവന്റെ എളിയിൽ "എന്നാണ ല്ലോ പവയോർ പറഞ്ഞിട്ടുള്ളത്.

   മനുഷ്യരുടെ മനസ്സു യഥാർത്ഥമായ മാതൃഭൂമിസ്നേഹത്തിൽ

എത്തിയാൽ പിന്നെ ക്രമേണ അവർക്കു സമചിത്തത ഉണ്ടാ വാൻ പരിശീലിച്ച തന്നിമിത്തം ജന്മസാഫല്യത്തിനും സം ഗതി വരുത്താം .അതിനാൽ മനുഷ്യരെല്ലാം " കാലക്കേടു കാ ലനുമകപ്പെടും", എന്നും ദ്രുപദൻ സതിർത്ഥ്യനായിരുന്ന ദ്രോ ണരോടു ചെയ്തതുപോലെ ദുരഭിമാനികളായി പ്രവൃത്തിക്കുന്നത് ആപൽക്കരണെന്നും , അങ്ങിനെയുള്ള സംവിധാനങ്ങളാൽ മാതൃഭൂമിസ്നേഹത്തിനു മാലിന്യം ഭവിക്കുമെന്നും ഓർക്കേണ്ടതാ കുന്നു .

       അദ്ധ്യായം    ൨0
     
       മ നു ഷ്യ ജ  ന്മോ ദ്ദേ ശ്യം . 
 'ഭൂലോകത്തിലെഴുന്നഭൂതനിവഹ-
    ത്തെസ്സന്തതംപ്രീതിയോ-
ടാലോക്യാത്മവദീശ്വരന്റെനിയമം
  തെറ്റാതെചെയ്തുംമുദാ
മാതേശാതെചിദാത്മബോധമമലം
 കൈക്കൊണ്ട്ചൊൽക്കൊണ്ടഹോ
കാലംപോക്കുകിലായിജന്മഫലവും
 മർത്യർക്കുകൈവല്യവും'
പുരുഷാർത്ഥങ്ങളെ സാധിക്കുന്നതാണ്മനുഷ്യജന്മത്തി

ന്റെ ഉദ്ദേശ്യം . അവയീൽ ഒടുവിലത്തെ ഒഴികെ മറ്റു മൂന്നി നുംനാശമുണ്ട് . നാലാമത്തെ പുരുഷർത്ഥം ഒരുവനു സാദി പ്പാൻ സംഗതിവന്നാൽ പിന്നെ ആയാൾക്ക് അധ;പതനത്തി ന് അവകാശമില്ലെന്നല്ല , ജനനമരണങ്ങളുണ്ടാകയുമില്ല

    എന്നാൽ തിർയ്യഗ്യാനികൾക്കും അചേതനങ്ങൾക്കും കരു

ണാലയനായ ഈശ്വരൻ ഓരോ ശക്തിയെ കല്പിച്കൊടുത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/104&oldid=159891" എന്ന താളിൽനിന്ന് ശേഖരിച്ചത്