താൾ:Gadyapradheepam 1919.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൨ ഗദ്യപ്രദീപം ത്തിൽ പുരസ്കരിച്ചുകൊണ്ടു പരഗുണോൽക്കർഷത്തിനായി പ്രവ്യ ത്തിപ്പാൻ മനസ്സിനെ പ്രേരിപ്പിക്കുന്നവരാണ് യഥാർത്ഥമായ ജ ന്മഭ്രമിസ്നഹമുളളവർ . ഓരോരൊ ദിക്കുകളിൽനിന്ന് അനവ ധി യുവാക്കന്മാർ ഉയർന്നതരം പല പരീക്ഷകളിലും വിജയിക ളായി വരുന്നുണ്ടല്ലോ . എന്നാൽ അവർ പഠിച്ചുകൊണ്ടിരി ക്കുന്ന കാലത്ത് അവരുടെ വീട്ടുക്കാർക്കും ബന്ധുമിത്രങ്ങൾക്കും അ യൽവാസികൾക്കും നാട്ടുക്കാർക്കും അവരെപ്പററിയുണ്ടാകുന്ന വി ചാരം എന്തായിരിക്കും ? പഠിക്കുന്ന കുട്ടികൾ വിജയം പ്രാപി ച്ചതിനുശേഷം വലിയ ഉദ്യോഗസ്ഥന്മാരൊ വക്കീലന്മാരെ ആയാൽ വീട്ടുകാരെ സംരക്ഷിക്കാതെയും ന്യായമായ കാര്യങ്ങ ളിൽ നാട്ടുകാരേയും ബന്ധുമിത്രാദികളേയും സഹായിക്കാതേയും , സ്വരാജ്യത്തിന്റെ ഉന്നതിക്കും പരിഷ്കാത്തിനുമായി പ്രയത്നി ക്കാതേയും , തദ്വഷയത്തിൽ മററുളളവരെ പ്രേരിപ്പിക്കാതേ യും ആത്മകാർയ്യങ്ങളിമാത്രം നിരതന്മാരും അഭിമാനികളുമാ യി വരുന്നതല്ലേ അത്യത്ഭുതമായിട്ടുളളത് . ഇവരെ എങ്ങിനെ യാണ് സ്വദേശസ്നേഹികളെന്നു പറയുന്നത് ? ഇവരല്ലെ ക്രത ഘ്നന്മാർ , ചോടുമറന്നവർ ? അന്തോളമേറിനടക്കുന്നവനെ അതു വഹിക്കാറാക്കുന്നതും അതു ചുമക്കുന്നവരെ അതിൽ ക യറി സസുഖം സഞ്ചരിപ്പാൻ പ്രാപ്തരാക്കുന്നതും ഈശ്വരനാ ണെന്നും , ദശാപരി​ണാമമെന്നൊരവസ്ഥ എല്ലാവർക്കുമുണ്ടെന്നും ഈ കൂട്ടർ വിസ്മയിച്ചു പ്രവ്യത്തിച്ചുപോകുന്നത് അഹങ്കാരം മൂല മാകുന്നു. എന്നാൽ അഹംഭാവം അനർത്ഥമാണെന്ന് ഓർത്തു കർമ്മങ്ങൾ ചെയ്യുന്നവർക്ക് ദുഷ്കീർത്തിക്കും പാപത്തിനും അവ അവകാശമുണ്ടാകുന്നതല്ല .

       ജന്മഭ്രമിസ്നേഹത്താൽ  ഐകമത്യമുണ്ടാക്കുന്നതാണ് . അ

ത് എന്തുകൊണ്ടെന്നാൽ ഒരു ജന്മസ്നേഹി സ്വരാജ്യത്തിൽ ചെയ്യുന്ന പ്രവ്യത്തികളെല്ലാം ആ നാടിന്നും നാട്ടുകാർക്കും ഗുണ ത്തിനുളളവയായിരിക്കും . അതിനാൽ അയാളുടെ അഭിമത ത്തോടുകൂടി മററുളളവർ യോജിച്ചു പ്രവ്യത്തിക്കും . ഇതുമൂലം

അവർക്ക് അയാളിൽ സ്നേഹവും ബഹുമാനവും വർദ്ധിച്ചുവരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/103&oldid=159890" എന്ന താളിൽനിന്ന് ശേഖരിച്ചത്