താൾ:Gadyamalika vol-3 1924.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക---മുന്നാംഭാഗം

കവിദ്വാശാലകൾക്കും ശില്പവിദ്യാലയങ്ങൾക്കും പുറമെ കരകൌശല വിദ്യാഭ്യാസത്തിനായിത്തന്നെ വന്ന പള്ളിക്കൂടങ്ങളും അവയിൽ വിദ്യാർത്ഥികളും ഈ ഇന്ത്യാരാജ്യത്തു് ഇപ്പോൾ ഉണ്ടു്. ഇവകളിൽ പ്രധാനമായി, പഞ്ചാബിൽ അഞ്ചു പള്ളിക്കൂടങ്ങളും മുന്നൂററിഅറുപത്തിരണ്ടു വിദ്യാർത്ഥികളും യുണൈറ്റഡ് പ്രാവിൻസുകശളിൽ നാലു സ്കൂളുകളും വിദ്യാർതഥികളും, ബെങ്കാളത്തു നാലു സ്കൂളുകളും വിദ്യാർത്ഥികളും ഉണ്ടെന്നാണു കാണുന്നത്.ബെങ്കാളത്തു മിക്ക കാളേജുകളിലും ആലേഖ്യവിദ്യ പഠിപ്പിക്കുവാനുള്ള ഏർപ്പാടുകൾ ഉണ്ടു്. അപ്രകാരം തന്നെ സെൻട്രൽ പ്രോവിസുകളിലും പക്ഷെ അവിടെ വ്യവസായ വിദ്യാലയങ്ങൾ ഇല്ലാത്തതിന്നു പകരം മിക്ക സ്കൂളുകളിലും ആശാരിപ്പണി പഠിപ്പിക്കുവാനായി ക്ലാസുക ഏർപ്പെടുത്തിയിട്ടുണ്ട്.മദിരാശിസംസ്ഥാനത്തിൽ വ്യവസായം തനിച്ചും ഇതരവിഷയങ്ങളോടും വ്യവസായം ചേർത്തും പഠിപ്പിച്ചുപോരുന്ന സ്കൂളുകൾ അനനവധിയുണ്ടു്. എങ്കിലും അവയിൽ പ്രധാനങ്ങളായി ആൺകുട്ടികൾക്കു് പെൺകുട്ടികൾക്കു് സ്ക്കൂളുകൾ ഉണ്ടു്. . ഇതിനുംപുറമേ ആശാരിപ്പണി ചൂരൽപ്പണി മുതലായവ പഠിപ്പിക്കാൻ വേണ്ട ഏർപ്പാടുകൾ ചില ഹൈസ്ക്കൂളുകളിൽ ചെയ്തിട്ടും ഉണ്ടു്. ബോംബായിൽ 'വിക്ടോറിയാ ടെകനിക്കൽ ഇൻസ്റ്റിട്യുട്ടെ'ന്ന മഹാ പ്രസിദ്ധിമായ വിദ്യാലത്തിനു പുറമെ വേറെയും അനേക വിദ്യാലയങ്ങളിൽ വ്യവസായ വിദ്യാഭ്യാസം നടത്തിപ്പോരുന്നുണ്ടു്.

               ഇന്ത്യയിലെ  മുപ്പതുകോടിയിൽപ്പരം  ജനങ്ങളുടെ  ആവശ്യങ്ങൾക്കു്  ഇത്ര  ചുരുക്കം  പള്ളിക്കൂടങ്ങൾ  മതിയാവുകയില്ല . ആയതുകൊണ്ടു്  വ്യവസായ  വിദ്യാഭ്യാസത്തിനു  പാടുള്ളേടത്തോളം  പ്രചാരം   ഉണ്ടാക്കാൻ  ശ്രമിക്കേണ്ടതു  ദേശാഭിമാനികളുടെ   കർത്തവ്യകർമ്മമാണു്.

പ്രസാരകവ്യവസായത്തിനു് ആവശ്യമായ വിദ്യാഭ്യാസത്തിന്റെ പ്രചാരം ഇതുവരെയായിട്ടും മതിയായിട്ടില്ല. ഈ കാർയ്യത്തിനു് മദ്രാസ് സംസ്ഥാനത്തിന്റെ കഥ വളരെ ഭേദമാണു്.പഞ്ചാബിന്റെ കഥയും ദോഷമില്ല. പ്രസാരകവ്യവസായം അല്ലെങ്കിൽ വാണിജ്യവിദ്യാഭ്യാസം ഇന്ത്യയുടെ ഇപ്പോഴത്തെ തിടുക്കമായ ആവശ്യങ്ങളിൽ ഒന്നാണെന്നു ള്ളതിനു് ആക്ഷേപമില്ല. രസതന്ത്രം മുതലായ ശാസ്ത്രങ്ങൾ അഭിവൃദ്ധിയെ പ്രാപിച്ചിട്ടുള്ള ഈ കാലത്തു് മററുള്ളവരോടു കിടപിടിക്കുവാൻ സകല വ്യാപാരങ്ങളിലും ശാസ്ത്രജ്ഞാനം അത്യാവശ്യമായിട്ടാണു് തീർന്നിരിക്കുന്നതു്. ശാസ്ത്രജ്ഞാനത്തിന്റെ അപേക്ഷയല്ലാതെ നമ്മുടെ നാട്ടിലെ വണിക്കുകൾക്കും ശില്പികൾക്കും ക്ഷേമാഭിവൃദ്ധിക്കു മറെറന്താണു ഗതി? വ്യവസായവിദ്യാഭ്യാസം തനിച്ചു്,പകുതിവഴി മാത്രമേ പോകയുള്ളു. എന്നുതന്നെയല്ല വാണിജ്യവിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ ചിലപ്പോൾ, വ്യവസായ വിദ്യാഭ്യാസം നിഷ് ഫലമായും തീരും. ശിക്ഷിതപടത്വമുള്ള ശില്പികളും വണിക്കുകളും ഇവർ രണ്ടുപേരും നൂലും സൂചിയുംപോലെ ഇരിക്കണം. നൂലിനെ വേണ്ടവഴിക്കു സൂചി എങ്ങനെ കൊണ്ടു പോകുന്നുവോ അപ്രകാരംതന്നെ ശില്പവിദ്യയെ വേണ്ട വഴിക്കു കൊണ്ടുപോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/243&oldid=159808" എന്ന താളിൽനിന്ന് ശേഖരിച്ചത്