താൾ:Gadyamalika vol-3 1924.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-വ്യവസായവിദ്യാഭ്യാസം

ഒരു അഭിപ്രായം ആനാടുകളിൽ ഇല്ല. ഒരുവൻ ഏതൊരു തൊഴിലിൽ പ്രവേശിക്കുന്നുവോ അവ നു് ആ തൊഴിലിൽ ഉപ.ുക്തമായ ബുദ്ധിസാമർത്ഥ്യം ഉണ്ടാക്കിക്കൊടുക്കുകയും തന്നിമിത്തം ത നിക്കു താൻ പോന്നവനാണെന്നുള്ള ഒരു വിശ്വാസവും ധൈർയ്യവും അവനിൽ ജനിപ്പിക്കുകയും ആ കുന്നു മേൽപ്പറഞ്ഞ വിദ്യാലയത്തിലെ പഠിപ്പുകൊണ്ടുണ്ടാകുന്ന ഫലം. എവിടെയെങ്കിലും വേലചെ യ്തു ദിവസം അര ഉറുപ്പിക സമ്പാദിച്ചുകൊള്ളാമെന്നു ധൗൈർയ്യമുള്ള വേലക്കാരൻ നമ്മുടെ രാ ജ്യത്തിൽ നൂറിൽ ഒന്നോ രണ്ടോ!യൂറോപ്പിലും അമേരിക്കയിലും നേരേമറിച്ചു്, അങ്ങിനെ ധൈർയ്യ മില്ലാത്തവർ നൂറിൽ ഒന്നോ രണ്ടോ! കച്ചവടക്കാരൻ, ഹുണ്ടിക്കാരൻ എൻജിനീയർ,ശില്പി എന്നിങ്ങ നെയുള്ള ഓരോ വകക്കാരെയും അതാതുകളുടെ തൊഴിലുകളിൽ പരിചയിപ്പിക്കുക എന്നു വേണ്ട ഓരോ തൊഴിലിന്റേയും തത്വങ്ങളെയും, തന്ത്രങ്ങളെയും നിശ്ശേഷം അവരെ പഠിപ്പിച്ചു വിടുകയാകു ന്നു മേല്പറഞ്ഞ വിദ്യാലയങ്ങളുടെ ധർമ്മം. ഇതുകൊണ്ടാണ് യൂറോപ്പിലും അമേരിക്കയിലും ​എവിടെ നോക്കിയാലും വ്യവസായിയെ രാജ്യക്ഷേമപദ്ധതിയിൽ‌പുരോഗാമിയായുംഅവിടെയുള്ള കച്ച വട ക്കാരനെ വാണിജ്യലോകനിയന്താവായും കാണുന്നതു്.

                                                                                                                 വ്യവസായങ്ങളെ സബന്ധിച്ചു്  ഇന്ത്യാരാജ്യത്തിലും  പ്രത്യേകിച്ചു  കേരളിത്തിലും  ചില  അഭി‌പ്രാ യഭേദങ്ങൾ  ഇയ്യിടയിൽ  കണ്ടുതുടങ്ങിയിട്ടുള്ളതു്  ശുഭസൂചകം  തന്നെ. അങ്ങാടികളിൽ   പൊതി  കെട്ടിക്കളയാറുള്ള  ഉണക്കു  വാഴപ്പോളകൾകൊണ്ടു്  മുണ്ടുകളും  കുളങ്ങളുടെ  വക്കുകളിൽ  പാ‌റാ വുകാരായി  നിർത്താനുള്ളസംഭാരപ്പുല്ലുകളെക്കൊണ്ടു്  ഒരുതരം  തൈലവും  ഉണ്ടാക്കുന്നത് നന്നെന്നു് എപ്പോൾ നമ്മുടെ നാട്ടുകാരിൽ ഒരാൾക്കെങ്കിലും തോന്നിയോ അപ്പോൾതന്നെ നമ്മുടെ രാജ്യത്തിനു നല്ലകാലം വന്നുവെന്നു പറയാം. ഇപ്പോൾ കേവലം വെളുത്തേടന്മാരും നാട്ടുവൈദ്യന്മാരും മാത്രം ഉപയോഗിച്ചുപോരുന്ന 'അമരി'യെന്ന ചെടിയിൽ നിന്നു നീലം ഉണ്ടാ ക്കൻ   തുടങ്ങാത്തതും അപ്രകാരം തന്നെ. ഈ കേരളത്തിൽ പല ദിക്കുകളിലും അന്തഭവിച്ചു കിട ക്കുന്ന അഭ്രം',അല്യൂമിനീയം'എന്നീ ലോഹങ്ങളെ ആരും എടുക്കാൻ ശ്രമിക്കാത്തതും എന്തൊരു കഷ്ടമാണ്. ഇപ്പോഴെങ്കിലും ഈ വക വിഷയങ്ങളിൽ ബഹുജനങ്ങൾക്കു് ഒരു താല്പർയ്യം

ജനിച്ചിട്ടുള്ളതിനെപറ്റി സന്തോഷിക്കേണ്ടതാണ്. എന്നാലും ജപ്പാൻ മുതലായ രാജ്യങ്ങളിൽ ഓരോ വ്യവസായങ്ങൾ എത്രയോ ചുരുക്കകാലംകൊണ്ടുണ്ടാകുകയും പരിപൂർത്തിയെ പ്രാപിക്കുകയും ചെയ്യുന്നതായി കാണുമ്പോൾ ദേശാഭിമാനം മൂലം മനസമാധാനം ഉണ്ടാവുന്നില്ല. ഇയ്യിടയിൽ ഇന്ത്യാരാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും വ്യവസായവിദ്യാഭ്യാസത്തിനു വേണ്ട ഏർപ്പാടുകളലൽ ചിലരെല്ലാം ചെയ്തിട്ടും ചെയ്തുവരുന്നുമുണ്ടു്.യന്ത്രകലാവിദ്യാലയങ്ങൾക്കും

അശ്വവൈദ്യാലയങ്ങൾക്കും കാർഷി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/242&oldid=159807" എന്ന താളിൽനിന്ന് ശേഖരിച്ചത്