താൾ:Gadyamalika vol-3 1924.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-മൂന്നാംഭാഗം


പാടു മാത്രം ശേഷിക്കുന്നതെങ്ങിനെ? ഈസംഗതികൾ എല്ലാം ഒരു ചെറിയ ലേഖനംകൊണ്ടു് വിവരിപ്പാൻ കഴിയുന്നിടത്തോളം, ശാസ്ത്രസാങ്കേതികശബ്ദങ്ങളെ പാടുളളതും ഒഴിവാക്കി, പൊതുജനങ്ങൾക്കു് മനസ്സിലാവത്തക്കവണ്ണം സമാധാനം പറയാം.

                                മഷി  ഉണ്ടാക്കുന്നതെങ്ങിനെ ?
  			

മഷി രണ്ടുതരമുണ്ടു്. തുവലിനും തുലികയ്ക്കും ഉപയുക്തമായ മഷി. അച്ചടി മഷി. ഇതു സ്നിദ്ധതയും, ഇഴുക്കവുമുളളതും അച്ചടിക്കുവാനും കൊത്തുകെടിന്റെ പതിപ്പെടുക്കുവാനും ഉപയോഗിക്കുന്നതും ആകുന്നു. നാം ഉപയോഗിക്കുന്ന കറുത്തമഷി ഇടവിടാതെ തുവലിൽ ക്കൂടി ഒരുപോലെ ഒഴകുത്തക്കവണ്ണ​ കരടില്ലാത്തതായിരിക്കണം മഷിക്കുപ്പി തുറന്നുവെച്ചാൽ അടിയിൽ കട്ട ഊറുകയും അരുതു്. എന്നുമാത്രമല്ല, എഴുതുമ്പോൾ മഷി ശ്യാമാവദാതവർണ്ണമായും, കാ ലപ്പഴക്കത്താൽ മാഞ്ഞുപോകാത്തതായും, കടലാസ്സിൽ പരക്കാതെ പതിയുന്നതായും, പേന യുടെ മുനയെ ദ്രവിപ്പിക്കാത്തതായും ഇരിക്കേണ്ടതാണു്. മിക്ക മഷികളും ആ മ്ലകമാണു്, അതി നാലാണു് സ്റ്റീൽപേനയുടെ മുനകളിൽ കറ പിടിക്കുന്നതു്. എന്നാൽ ഈ ദോഷം ഒരു വിധ ത്തിൽ ഗൂണപ്രദമായിത്തീരുന്നു. എങ്ങനെയെന്നാൽ മഷി ആമ്ലകമായതുകൊണ്ടാണു് ആധാര ങ്ങളിലേയും മറ്റും എഴുത്തുകൾക്കു കാലപ്പഴക്കത്താൽ നിറപ്പകർച്ച വരാതിരിക്കുന്നതു്. ഷാപ്പുകളിൽനിന്നും വാങ്ങിപ്പാൻ കിട്ടുന്ന കറുത്ത മഷി ആലപ്പോൾ(Aleppo Gael) എന്ന കായ്കളിൽനിന്നു് എടുക്കുന്നതായ ടാനിൻ,(Tanin) അന്നഭേദി. തൂരിശൂ മുതലായ പദാർത്ഥങ്ങൾ കൊണ്ടുണ്ടാക്കുന്നതാകുന്നു.മേല്പറഞ്ഞ കായ് പൊടിച്ചു് ഒരു പാത്രത്തിലാക്കി കൂറെ ചൂടു വെള്ളമൊഴിച്ചാൽ അതാലെ ടാനിൻ വെള്ളത്തിലേയ്ക്കു ചേരും. എന്നാൽ പൊടി യിൽ വെള്ളം ചേർക്കുമ്പോൾ ഉടനെ കട്ട പിടിക്കാതിരിക്കുന്നതിനുവേണ്ടി കൂറെ വയ്ക്കോൽ അരിഞ്ഞുചേർക്കുന്നു. ഈക്കൂട്ടിനോടു് അന്നഭേദിയും തൂരിശും ചേർക്കുന്നതിനാൽ മഷി ഉണ്ടാകുന്നു. എന്നാൽ മഷികൊണ്ടു് എഴുതിയാൽ വളരെ നേരം കഴിഞ്ഞതിനുശേഷം മാത്രമേ എഴുത്തിനു നിറം വരുന്നുള്ളൂ. നിറം ഉടനെ ഉണ്ടാവുന്നതിനുവേണ്ടി നീലച്ചെടിയുടേയൊ, ലാഗ് വുഡ്(Log wood) എന്ന മരത്തിന്റെയൊ നീര് ചേർക്കുന്നു. മഷി അധികനേരം തൂറന്നുവെച്ചാൽ കട്ടപിടിക്കുകയും അടിയിൽ കരടു് ഉറയുകയും ചെയ്യു ന്നതിനാൽ അപ്രകാരം വരാതിരിപ്പാൻ മഷിക്കുപ്പി എല്ലായ്പ്പോഴും തൂറന്നു വയ്ക്കാതെയിരിക്കയും വേണം.കാർബോളിക്കാസിഡ് (Carbolic acid) കൂറച്ചു ചേർ ക്കുന്നതുകൊണ്ടു മഷി കട്ടപിടിക്കാതെ സൂക്ഷിക്കാവുന്നതാണു്.

                                            മഷിത്തുള്ളിയിലെ  വെള്ളം

നമ്മുടെ മഷിത്തുള്ളിയിൽ അധികഭാഗം വെള്ളമാണു് എന്നു പറയേണ്ടതില്ലല്ലോ. എന്നാ

ൽ ഇനി നമുക്കു് അതിവിസ്തീർണ്ണമായ സമുദ്രത്തേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/217&oldid=159782" എന്ന താളിൽനിന്ന് ശേഖരിച്ചത്