താൾ:Gadyamalika vol-3 1924.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം- ഒരുതുള്ളി മഷി

അതിന്മേൽ   സൂര്യരശ്മിക്കുള്ള   ചേഷ്ടിതങ്ങളേയും, തന്നിമിത്തം   ജലകണങ്ങൾ  അന്യോന്യം

വേർതിരിഞ്ഞു് ആകാശത്തിൽ ഉയർന്നു അദൃശ്യമായ ആവിരൂപപമായി പരിണമി ക്കുന്നതിനേയും, ഈആവിയുടെ മറ്റു മാറ്റങ്ങളെയും പറ്റി കുറഞ്ഞൊന്നു് ആലോചിക്കുക. ഈ അദൃശ്യമായ ആവി മേല്പോട്ടു പൊങ്ങിപ്പൊങ്ങി ഒടുവിൽ ശീതത്തിൽ ഉറച്ചു മേ ഘരൂപമായിത്തീരുന്നു. വാതവേഗത്തെ അനുസരിച്ചു മേഘങ്ങൾ സഞ്ചരിക്കുമ്പോൾ ചില സമയം അവ അതിശൈത്യപ്രദേശങ്ങളിൽ എത്തുകയും തന്നിമിത്തം ആവിയിലെ അണുക്കൾ ഏകോപിച്ചു ജലകണങ്ങളായിത്തീരുകയും ഈ കണങ്ങൾക്കു് ആകാശത്തിൽ തങ്ങി നില്ക്കുവാൻ കഴിയാത്തവിധം ഘനമുണ്ടാകുന്നതിനാൽ ഇവ ഭൂമിയുടെ ആകർ ഷണശക്തിക്ക് അധീനപ്പെട്ടു മഴയായി കീഴ്പ്പോട്ടു വീഴുകയും ചെയ്യുന്നു. ഈപ്രകാരം പെയ്യുന്ന മഴയുടെ ഏതാനും അംശം ഭൂമിയ്ക്കു തണുപ്പുവരുത്തുകയും മറ്റൊരുഭാഗം ഭൂമിയുടെ രന്ധ്രങ്ങളിൽക്കൂടി ഇറങ്ങി അതിനു പിന്നെയും സ്രവിപ്പാൻ പാടില്ലത്തതായ കളിമണ്ണു മുതലായ മൺത്തട്ടുകളിൽ എത്തി അവിടെ കൂപാദികൾക്കു ഉൽപ്പത്തിസ്ഥാനമായി തീരുകയും ചെയ്യുന്നു. ചാഞ്ഞപ്രദേശങ്ങളിൽ പെയ്യുന്ന മഴ കീഴ്പോട്ടൊലിച്ചു താണ സ്ഥലങ്ങളിൽ കെട്ടിനിന്ന് ഏരികളായിത്തീരുന്നു. എന്നാൽ മലഞ്ചരിവുകളിലും താഴ്വ രകളിലൂടെയും വീഴുന്ന മഴ ചെറിയ തോടുകളുടെയും അരുവിയുറവകളുടെയും ഉത്ഭ വകാരണമായിത്തീരുന്നു. ഇവ നദികളിലേയ്ക് ഒഴുകുകയും നദിജലത്തെ വർദ്ധിപ്പിക്കുകയും ചെയ്യു ന്നു. സദാ വെള്ളം ഒഴുകുന്നതിനാൽ സ്ഥലജലങ്ങൾക്കു ക്രമേണ സ്ഥാനഭേദം വരു വനിടയാകുന്നു. കാലാന്തരം കൊ​ണ്ടുണ്ടാകുന്ന ഭൂമിയുടെ ബാഹ്യപടലത്തിലെ പൊടി മഴവെള്ളത്തിൽ ഒലിച്ചു നദിമാർഗ്ഗേണ കടലിൽ ചെന്നുചേരുന്നു. ഭൂമിയിലെ എല്ല നദി കളാലും ഒരുകൊല്ലത്തിൽ ഇപ്രകാരം കൊണ്ടുപോകപ്പെടുന്ന മണ്ണ് സ്വരൂപിച്ചു നോക്കു ന്നതായാൽ അതു മുപ്പതുനാഴിക നീളവും അടിയിൽ ഒരുനാഴികവീതിയും ഓരായിരം അടി ഉയരവുമുള്ളതായ ഒരു പർവ്വതമായിത്തീരുന്നതാണു്. നമ്മുടെ ചെറിയ മഷിത്തൂ ള്ളിയിലെ വെള്ളം എവിടെ നിന്നുണ്ടായി എന്നും അതു പ്രകൃതിയിൽ എന്തെല്ലാം ക്രിയകൾ ചെയ്യുന്നു എന്നും നമുക്കിപ്പോൾ അറിയാറായി.

      				രസതന്ത്രവാദിക്കു   ശൂദ്ധജലത്തെ  പ്രാണവായു  (Oxygen)  അബ്ജനകം (Hydrogen)  എന്നീ  രണ്ടു  വായുക്കളായി  വേർതിരിക്കാമെന്നും  അതിൽ  പ്രാണവായു   അബ്ജനത്തേക്കാൾ   എട്ടിരട്ടി  ഉണ്ടായിരിക്കുമെന്നും  ഈ  വായുക്കളെ  മേല്പറഞ്ഞ   വീതപ്രകാരം  ചേർക്കുമ്പോൾ  ജലം  ഉണ്ടാകുമെന്നും  കാണിപ്പാൻ  സാധിക്കുന്നതാണു്. ലോകത്തിൽ   എല്ലാ  വസ്തുക്കളിലും   വെച്ചു്   അബ്ജനകം  ഏറ്റവും  ഘനം  കുറഞ്ഞതും  വേഗത്തിൽ  തീ  പിടിക്കുന്നതുമാകുന്നു.  പ്രാണവായു  തീ  കത്തുവാൻആവശ്യമുള്ള  വസ്തൂക്കളിൽപ്രധാനമായിട്ടുള്ളതാകുന്നു.  അഗ്നിബന്ധുക്കളായ  ഈ  രണ്ടു  വായുക്കളുടെ

സംയോഗംകൊണ്ടു് അഗ്നിയുടെ ശത്രുവായ ജലമുണ്ടാകുന്നു എന്നതു് എത്ര ആശ്ചര്യമായിട്ടുള്ളതാണു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/218&oldid=159783" എന്ന താളിൽനിന്ന് ശേഖരിച്ചത്