താൾ:Gadyamalika vol-3 1924.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം---നളൻ

ല്യത്തിൽത്തന്നെ പരോക്ഷാനുരാഗമുളവായി. അഭിലാഷവിപ്പരലംഭദശയിൽ

 നളൻ  വിരഹാസഹനായിട്ടു്  ഒരു  ദിവസം  ഉദ്യാനത്തിൽ   വിജന

വാസം ചെയ്യുമ്പോൾ ക്രിഡാതടാകത്തിന്റെ കരയിൽ ക്രീഡിക്കുന്ന സുവർണ്ണ ഹംസങ്ങളെക്കണ്ടു് കൗതുകം തോന്നീട്ടു് അതിൽ ഒന്നിനെ ഉറങ്ങുന്ന സമയം കടന്നുപിടിച്ചു. അര.ന്നം ഉടൻ ഉണർന്നു വിലപിച്ചപ്പോൾ വിടുകയും ചെയ്തു. രാജാവിന്റെ ദയാശീലത കണ്ടു ഹംസം താൻ ഒരു പ്രത്യുപകാരമായി ദമയന്തിയോടു ദൂതുപറയാം എന്നു​ ഏറ്റു; ഉടൻ കുണ്ഡിനപുരിയിൽ ചെന്നു ദമന്തിയുടെ അടുക്കൽ നളനെ വർണിച്ചു. അവൾ മനസ്സുകൊണ്ടു നളനെ വരിച്ചിരിക്കുന്ന വിവരം മടങ്ങിവന്നു് പറയുകയും ചെയ്തു.

                                                                                                                                                   താമസിയാതെ  കന്യകയുടെ  യൌവനാരഭംകണ്ടു  ഭീമ രാജാവു്  ദമയന്തിക്കു്  സ്വയംവരം   നിശ്ചയിച്ചു.  രാജാക്കൻന്മാരെ  ക്ഷണിക്കാൻ  ദൂതന്മാരെ  അയച്ചു.  ഈ  ഘട്ടത്തിൽ  പർവത  മുനിയോടുകുടി   ശ്രീ  നാരദൻ   സ്വർഗത്തു   ചെന്നപ്പോൾ  പ്രസംഗവശാൽ   പ്രസ്താവിച്ച   ദമയന്തിയുടെ  അസാധാരണ  ഗുണ ഗണങ്ങളെ   കേട്ടു്   കൌതുകം  പൂണ്ടു്  ഇന്ദ്രാഗ്നിയമവരുണന്മാരാകുന്ന   ദിക്ക്  പാലകന്മാരും  സ്വയംവരത്തിനായി  പുറപ്പെട്ടു.  അവർ  വഴിയിൽ  വെച്ചു  നളനെ  കണ്ടെത്തി.  ദമയന്തി  കാമുകനായ  ആ  രാജാവിനെ തന്നെ  ദമയന്തിയുടെ  അടുക്കൽ  ദൂതിനയച്ചു.  അധിധികളുടെ  വാസ്തവും  അർത്ഥനയുടെ   സ്വഭാവവും   അറിയും  മുമ്പേ  വാഗ്ദാനം  ചെയ്തു  പോകയാൽ  ധർമ്മപാശബദ്ധനായ  നളൻ  ഇന്ദ്രാദികളുടെ  പ്രഭാവത്താൽ  അദ്രശ്യമൂർത്തിയായിട്ടു്  യാതൊരു പ്രതിബന്ധവും  കൂടാതെ  കന്യാന്ത:പുരത്തിൽ  പ്രവേശിച്ചു  അവളോടു്  ഇന്ദ്രാധികളുടെ  പ്രാർധനയെ  അറിയിച്ചു  തന്റെ  വരനായ നളൻ  അന്യന്റെ  ദൂതനായി  വന്നതിനാൽ ദമയന്തി  വ്യസനിക്കുകയും  നളൻ  എലിലാത്തിനും  സനാധാനം പറയുകയും  ചെയ്തു.  ഒടുവിൽ  ദമയന്തി  എന്നാൽ  ഇന്ദ്രാദികളും  സ്വയംവരസമയത്തിൽ   വരട്ടെ:  അവരുടെ  സമക്ഷം തന്നെ  ഞാൻ  അങ്ങയെ വരിച്ചു കെള്ളാം  എന്നു്  ഒരു തീരുമാനം  പറഞ്ഞു.  ഈ  വിവരമെല്ലാം  നളൻ  മടങ്ങിവന്നു  ​ഇന്ദ്രാദികളെ  ഗ്രഹിപ്പിക്കയും  ചെയ്തു.  

                                                                                     അനന്തരം  നാനാദേശാധിപതികളായ  രാജാക്കാന്മാരാൽ അലംകൃതമായ  സ്വയംവരമണ്ഡപത്തിൽ  പ്രവേശിച്ച  ദമയന്തി  ചൂണ്ടികാണിക്കപ്പെട്ട  ഒരോരോ  രാജാക്കന്മാരേയും  ഉപേക്ഷിച്ചു  നളസവിധത്തിൽ  എത്തിയപ്പോൾ  അവിടെ  നളന്റെ  ആകൃതിയും  അഞ്ചുപേർ ഇരിക്കുന്നതു കണ്ടു കുഴങ്ങിവശമായി. ഇതികർത്തവ്യതാമൂഢയായ  ദമയന്തി  ദേവന്മാരെ  മനസ്സുകൊണ്ടു ശരണം പ്രാപിച്ചു് , താൻ ഹൃദയം കൊണ്ടുവരിച്ചുപോയ  വരനെ തനിക്കു കാണിച്ചുതരാൻ

പ്രാർത്ഥിച്ചതനുസരിച്ചു് അവർ തങ്ങളുടെ ദേഹചിഹ്നങ്ങളെ പ്രകാശിപ്പിച്ചു ;ദമയന്തി നളനെ തിരിച്ചറിഞ്ഞു മാലയിട്ടുവരിക്കയും ചെയ്തു . ദേവന്മാർ പ്രസാദിച്ചു നളനു് ഒരോരുത്തരും ഈരണ്ടുവരംവീതംകൊടുത്തു അന്തർദ്ധാനംചെയ്തു. ഇതെല്ലാം കണ്ടു വിസ്മയിച്ചു രാജാക്കന്മാർ

കലഹിക്കാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/212&oldid=159777" എന്ന താളിൽനിന്ന് ശേഖരിച്ചത്