താൾ:Gadyamalika vol-3 1924.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക- മൂന്നാം ഭാഗം


പിരിയുകയും ചെയ്തു. നളൻ വിവാഹം കഴിഞ്ഞു സ്വന്തരാജ്യത്തുചെന്നു ദമയന്തിയുമൊരുമിച്ചു ചിരപ്രാർത്ഥിതങ്ങളായ സുഖങ്ങളെ യഥേച്ഛം അനുഭവിച്ചു സുഖിച്ചുവാണു . അനേകം യാഗാദികർമ്മങ്ങളും ചെയ്തു ദമയന്തിയും ഒരുമിച്ചു വാഴുമ്പോൾ നളനു ഇന്ദ്രസേനൻ എന്നൊരു

പുത്രനു  ഇന്ദ്രസേന  എന്നൊരു  പുത്രിയും  ഉളവായി.
                               ഇന്ദ്രാദികൾ  സ്വയംവരം  കഴിഞ്ഞു  സ്വർഗ്ഗത്തേയ്ക്കു  മടങ്ങുമ്പോൾ  വഴിമദ്ധ്യേ  ദ്വാപരനോടുകൂടി  കലി വരുന്നതുകൊണ്ടു  എവിടെയ്ക്കായി  പുറപ്പെട്ടുവെന്നു  ദേവന്മാർ ചോദിച്ചതിനു്  കലി സ്വയംവരത്തിൽ  ദമയന്തിയെ  വരിക്കാൻ  എന്നുത്തരം  പറഞ്ഞപ്പോൾ ദേവന്മാർ  നടന്നു  വിവരമെല്ലാം  പറഞ്ഞു. ധാർമ്മികനായ  നളനെ  ദ്രോഹിപ്പാൻ  വിചാരിക്കുന്നവർക്കു്   അധഃപതനം  വരുമെന്നു  കലിയെ  വിലക്കിയിട്ടുപോകയും  ചെയ്തു .  കലി  കോപംസഹിയാതെ  ദ്വാപരനുമായി  ആലോചിച്ചും  നളനെ  ദമയന്തിയുടെ  അടുക്കൽനിന്നു  പിരിക്കാമെന്നും  സത്യവും  ചെയ്തും  നിഷധരാജ്യത്തിലെയ്ക്കും  പുറപ്പെട്ടു.  പന്ത്രണ്ടു  വർഷം  അവിടെ  കാത്തിരുന്നതിന്റെ  ശേഷം  അവസരം  നോക്കി  കലി  അവനെ  ആവേശിച്ചു.  അനന്തരം  നളന്റെ  അനുജനായ  പുഷ്കരൻ  കലിപ്രേരിതനായിട്ടും  നളനെ

ചൂതുപോരുതാൻ വന്നു വിളിച്ചു . ദ്യൂതത്തിൽ വൃഷഭവേഷനായ കലി യായിരുന്നു പുഷ്കരനു പണമായിട്ടു്  ; ദ്വാപരൻ അക്ഷരങ്ങളിലും അധി വാസംചെയ്തും . നളൻ തന്റെ നാടും നഗരവുമെല്ലാം മുറയ്ക്കു പണയം വെച്ചു തോറ്റുകൊണ്ടുവന്നു . ഈവിധം അഞ്ചാറുമാസം അവയ്ക്കു ഭ്യുതം നടന്നു . വിവരമറിഞ്ഞു മന്ത്രിമാരും നഗരവാസികളും ബന്ധുക്കളുമെല്ലാവരും രണ്ടുപ്രാവശ്യം ഉപദേശം ചെയ്യാൻ വന്നിട്ടും നളൻ ഒന്നും കൂട്ടാക്കാതെ ചൂതുകളിതന്നെ തുടർന്നു സർവസ്വവും നശിപ്പിച്ചു് ഏകവസ്ത്രശോഭനായിട്ടു കലാശിച്ചു.

               ഇതിനിടയിൽ ദമയന്തി നളന്റെ പരാജയം കണ്ടു  കരുതലോടുകൂടി പത്രനെയും പുത്രിയേയും വാർഷ്ണേയനെന്ന നളസാരഥിയെ ഏല്പ്പിച്ചു  കണ്ഡിനാപുരത്തിലേയ്ക്കയച്ചു.  വാർഷണേയൻ അവരെ അവിടെ കൊണ്ടുചെന്നു വിട്ടിട്ടു്, വ്യസനിച്ചുനടന്നു്,  ഒടുവിൽ അയോദ്ധ്യാധി

പതിയായ ഋതുപർണ്ണ രാജാവിന്റെ സൂതനായി വാഴുകയും ചെയ്തു.

           സർസ്വവും തട്ടിപ്പറിച്ചിട്ട് ഇനി ഭൈമിയല്ലാതെ തനിക്കു പണയത്തിനെന്തുണ്ടെന്നു പുഷ്ക്കരൻ പരിഹാസമായി  ചോദിച്ചപ്പോൾ നളൻ വ്യസനാക്രാന്തനായിട്ടു  ദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങളും അഴിച്ചുകൊടുത്തിട്ടു് ഏകവസ്ത്രനായി കാട്ടിലേയ്ക്കുപുറപ്പെട്ടു. വഴിയിൽ വെച്ചു ദുഷ്ടനായ കലി കപടം ചെയ്തു നളന്റെ വസ്ത്രവും കൂടി അപഹരിച്ചു ഒരേ വസ്ത്രം കൊണ്ടു രണ്ടുപേരും ദേഹംമറച്ചു അവർ രാത്രിൽ ഒരുവനമണ്ഡപത്തിൽ ചെന്നുകിടന്നു. ഭൈമി തളർച്ചകൊണ്ടുറങ്ങി. നളൻ വിചാരമഗ്നനായിട്ടു് ആലോചനതുടങ്ങി:'കൂടെ കൊണ്ടു തടന്നാൽ ഇവൾ വലയും

വിട്ടേച്ചുപപോയാൽ പിതൃഗേഹത്തിലേ മറ്റോ ചെന്നു രക്ഷപ്പെട്ടന്നു വരാം; ധർമ്മ രക്ഷിതയായ ഇവൾക്കു വഴിയിൽ അപായം ഒന്നും വരാനും ഇടയില്ല' ഇങ്ങനെ ഉറച്ചു് ആദിത്യാദി ഭേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/213&oldid=159778" എന്ന താളിൽനിന്ന് ശേഖരിച്ചത്