താൾ:Gadyamalika vol-3 1924.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പ്രകരണം - പുഃ പ്രാഃ അഭിപ്രായം


തിനെ അപൌരുഷേയവാക്യം എന്നു വിശ്വസിച്ചിവരുന്നു. കാളിദാസാദി കവികളെപ്പോലുള്ള കവികൾ സ്വസാമർത്ഥ്യാത്താൽ നിർമ്മിച്ചതല്ലെന്നു കാണിപ്പാൻ അതിനെ അപൌരു ഷേയമെന്നുപറയുന്നു വേദം അനാദിയെന്നും നിത്യമെന്നും പ്രദിപ്പാദിപ്പാൻ നമ്മുടെ ദർശനങ്ങളെല്ലാം ഒരുപോലെ പരിശ്രമിക്കുമെന്നും എങ്കിലും ജൈമിനിമഹർഷിയുടെ മീമാംസാശാസ്രത്തിൽ ആകുന്നു ഈ ന്യായങ്ങളെ എല്ലാം സാകല്യേന ഉപാദിച്ചിരിക്കുന്നത്. മീമാംസാശാസ്രുവ്യാഖ്യനമായ തന്ത്രവാർത്തികമെന്ന ഗ്രന്ഥത്തിൽ കമാരിലഭട്ടാചാർയ്യരും ഋഗ് ഭാഷ്യത്തിൽ സാരണാചാർയ്യരും ഈ വിഷയത്തെ വിശേഷമായി വിവരിച്ചിരിക്കുന്നു. ഈ സിദ്ധാന്തത്തിനു വിരോധയായി പറയുന്ന ബൌദ്ധന്മരുടെ പൂർവ്വപക്ഷങ്ങളും നമ്മുടെ ആച്ചാര്യന്മാരുടെ സമാധാനങ്ങളും താർക്കികരീതിയേയും നൈനായിക സാമർത്ഥ്യത്തേയും വിശദമായി പ്രദർശിപ്പിക്കുന്നു എങ്കിലും നമ്മുടെ ആചാർയ്യന്മാർല തങ്ങളുടെ കേസു ജയിച്ചിരിക്കുന്നു എന്നു് ഇപ്പോഴത്തെ ജഡ്ജിമാർ ഗുണമായി വിധിക്കുമെന്നു പറവാൻ ധൈർയ്യം തോന്നാത്തതുകൊണ്ട് ഗ്രന്ഥപ്രധാനമതക്കാർ തങ്ങളുടെ മതഗ്രന്ഥം ഈശ്വരപ്രരണയാൽ ഉണ്ടായതെന്നു വിശ്വസിച്ചുവരുന്നതുപോലെ ഹിന്തുക്കളും വിശ്വസിക്കുന്നു എന്നുമാത്രം സമർത്ഥിക്കുന്ന നല്ലതെന്നു വിചാരിക്കുന്നു.

ധ്യാനസമാധിയൽ ഇരിക്കുന്ന സമയം ഋഷികളുടെ ചേതോദർപ്പണത്തിൽ ഈശ്വരനുഗ്രഹത്താൽ പ്രാദുർഭവിച്ച മന്ത്രങ്ങളെ കണ്ടുപിടിച്ചതുകൊണ്ടു് ഋഷികളെ മന്ത്രദ്രഷ്ടാ ക്കന്മാർ എന്നു പറയും. പാശ്ച്യാത്യന്മാർ ഋഷികൾ തന്നേയാകുന്നു മന്ത്രങ്ങളെ നിർമ്മിച്ചവർ എന്നു അഭിപ്രായപ്പെടുന്നു. വേദത്തിലെ പദ്യങ്ങളെ മന്ത്രങ്ങളെന്നു പറയും; ഋഗ്വേദത്തിലെ മന്ത്രങ്ങൾക്കു ഋക്കുകൾ എന്നുപേർ.ചില ഋക്കുകൾ കൂടിയതിനു സൂക്തമെന്ന പേ. സൂക്തസമൂഹത്തിനു സണ്ഡ ലമെന്ന പേർ. ഋഗ്വഗത്തിൽ പത്തു മണ്ഡലങ്ങൾ ഉണ്ട്. ഋക്കുസംഹി തയിലെ മന്ത്രദുഷ്ട്ക്കന്മാരായ ഋഷികളെ ശതർഷികൾ, മാദ്ധ്യാന്മാർ ക്ഷുദ്രസൂക്തമഹാസൂക്ത ഋഷികൾ. എന്നു മൂന്നു വലിധ മായി വിഭജിക്കുന്നു. പ്രഥമമണ്ഡലത്തിലെ സൂക്തങ്ങള്ടെ ഋക്കുകൾ ഉദ്ദേശം ന്ത്രറാകകൊണ്ട് ഇവർക്കു ഈ പേർ സിദ്ധിച്ചു. ദശമണ്ഡലത്തിലെ മന്ത്രഗുഷ്ടാക്കന്മാർ, ഗ്രത്സമദൻ,വിശ്വാമിത്രൻ, വാമദേവൻ, അത്രി, ഭരദ്വജൻ, പ്രഗാഥന്മാർ, പാവമാനന്മാർ, അനുക്രമം ഋഷികളാകുന്നു. അഷ്ടമണ്ഡലത്തിലെ ഋക്കുകൾ പ്രായേണ പ്രഗാഥച്ഛന്ദസ്സിൽ ആക യാൽ ഋഷികളേയും പ്രഗാഥന്മാരെന്നു പറയും . നവമമണ്ഡലം പാവമാനസോമദേവതയെ സംബന്ധിച്ചതുകൊണ്ടും ഋഷികളെ പാവന്മാർ എന്നും ഋക്കുകളെ പാവമാനിയെന്നും പറയും. ഈ ഋഷികളെ ഋഷിതർപ്പണത്തിങ്കൽ ഋഗ്വേദികൾ തപ്പിക്കുന്നുണ്ട് വേദമന്ത്രങ്ങളെ കമ്മാംഗമായി വിനിയോഗിക്കുമ്പോഴും മന്ത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/206&oldid=159771" എന്ന താളിൽനിന്ന് ശേഖരിച്ചത്