താൾ:Gadyamalika vol-3 1924.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രഷ്ടാക്കന്മാരുടെ അഭിധാനത്തെ സ്മരിക്കണം എന്നു വിധിയുണ്ടു്. ബ്രാഹ്മണന്മാരെല്ലാവരും ഈ ഋഷിക്കളുടെ സന്തതികളാകുന്നു. ഈ സംബന്ധത്തെ സദാ സ്മരിപ്പാനായിട്ടു നിത്യനൈമിത്തികർമ്മാവസാനത്തിങ്കൽ ബ്രാഹ്മണർ സ്വസഗോത്രോച്ചാരണം ചെയ്തു ഗുരുജനങ്ങളെ അഭിവാദിക്കമമെന്ന് വ്യവസ്ഥ വെച്ചിരിക്കുന്നു. സഗോത്രന്മാർക്കും സമാനപ്രവരന്മാർക്കും തമ്മിൽസോദരഭാവം ഉള്ളതു കൊണ്ടു വിവാഹം പാടില്ല. ബ്രാഹ്മണർ സ്വമഹിമയേയും സ്വാർത്ഥത്തേയും സമ്പാദിപ്പാനായിട്ടു് ഈ ബ്രാഹ്മണമതമെന്ന ഹിന്ദുമതം ഉണ്ടാക്കീ എന്നാകുന്നു പല പാശ്ചാന്മാരുടെ സിദ്ധാന്തം. യഥാർത്ഥമാകുന്നുയെങ്കിൽ ഗോത്രവ്യവസ്ത എത്രയോ അർവാചീനമായിരിക്കണം. എന്നാൽ ഗോത്രത്തെക്കുറിച്ചും ബ്രാഹ്മണങ്ഹളിലും ഉപനിഷത്തുകളിലും കൽപ്പസൂത്രങ്ങളിലും ഉപാദിച്ചിരിക്കയാൽ ഗോത്രം ആധുനികനിർമ്മാണമല്ലെന്നും തെളിയുന്നു. വാസിഷ്ഠ, വൈശ്വാമിത്രൻ ,ഭർഗ്ഗവൻ ഇവരിൽ ഒരോൾ ബ്രഹ്മാവ് എന്ന ഋത്വിക്കായിര്ക്കണമെന്നും ബ്രാഹ്മണങഅങളിലും കല്പസൂത്രങ്ങളിലും വിവാദംഉണ്ട്. തന്നെ ഉപനയിച്ചു ബ്രഹ്മോപദേശം ചെയ്യണമെന്നു അപേക്ഷിക്കുന്ന ജാബാലനോട് ഗൌതമൻ ജാബാലന്റെ ഗോത്രമെന്തെന്നു ചോദിക്കുന്നു (ഛാന്ദോഗ്യോപനിഷത്തു ചതുർത്ഥാദ്യായം ചതുർത്ഥഖണ്ഡം) ആശ്വലായന ശ്രൌസൂത്രത്തിലും കാത്യായനശ്രൌതസൂത്രത്തിലും ഗോത്രങ്ങളേയും പ്രവരങ്ങളേയും കുറിച്ചു ഉപപാദിക്കുന്ന ഒരദ്ധ്യായം തന്നെ ഉണ്ട്. പാണിനീമഹർഷിയുടെ കാലത്തു സംസ്ക്രതം സർവ്വജനീനായ ഭാഷയായിരുന്നുഎന്നു പാശ്ചാത്യന്മാരും ഐകകണ്ഠ്യേന സമ്മതിക്കുന്ന. ഓരോ ഗോത്രങ്ങളിൽ ജനിച്ചു പുത്രപൌത്രപ്രഭൃതികളെ പേർ വിളിക്കുന്ന വിധങ്ങളെ വിവരിക്കുന്ന തദ്ധിതപ്രകരണം പാണിനീമഹർഷിയുടെ കാലത്തു ജനങ്ങൾക്കു ഗോത്ര വിഷയ ങ്ങളിൽ എത്ര ശ്രദ്ധയുണ്ടായിരുന്നു എന്നു തെളിയിക്കുന്നു. ആശ്വലായന, കാത്യായനൻ, പാണിനീ ഇവരുടെ കാലനിർണ്ണയം ഇന്നും വ്യവസ്ഥിതവിഭാഷയിലുംകൂടി എത്തീട്ടില്ലെങ്കിൽ ഇവർ ബുദ്ധാവതാരത്തിനു മുമ്പുണ്ടായിരുന്നു എന്നതിൽ ഭൂരിപക്ഷസമ്മതമുള്ളതുകൊണ്ട് ഗോത്ര വ്യവസ്ഥ ഇവരുടെ കാലത്തിനു മുമ്പുത്തന്നെ നടപ്പായിരുന്നുഎന്നതു് പ്രത്യക്ഷമാകയാൽ അതു ഉദ്ദേശം മൂവായിരംകൊല്ലത്തിനു മുമ്പുതന്നെ ബ്രഹ്മാണാചാരത്തിന്റെ ഉരു പ്രധാനാംഗം ആയിരുന്നു എന്നു സമ്മതിക്കേണ്ടിവരുന്നു. അതുകൊ ണ്ടു സ്വാഭിമാനത്തേയും സ്വൌവൽകൃഷ്ട്രത്തെയും പരിപോഷിപ്പാനും ഋഷിപുത്രന്മാരാകയാൽ തങ്ങൾ ഭൂമീദേവന്മാർ എന്ന നാട്യത്തോടുകൂടി മറ്റുള്ള ജാതിക്കാരെ ദാസന്മാരാക്കി സ്വാർധത്തെ സ്വാധിപ്പാനുള്ള മാർഗ്ഗത്തെ ദ്ഢീകരിപ്പാനും ആകുന്നു ഗോത്രവ്യവസ്ഥ വെച്ചതു എന്നുള്ള പാശ്ചാത്യന്മാരുടെ വാദം നിരാധാരമാകുന്നു എന്നതു മേൽക്കാണിച്ച ന്യായങ്ങളിൽ നിന്നു സിദ്ധിക്കുന്നു .

ഈ ഋഷികളുടെ തത്വോപദേശങ്ങൾ ഈ ഭാരവർഷത്തിൽ സർവത്ര നിബിഡമായി നിവസിച്ചുവരുന്നു ഹിന്ദുജനങ്ങളുടെ ഇടയിൽ ചിരരൂഢ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/207&oldid=159772" എന്ന താളിൽനിന്ന് ശേഖരിച്ചത്