താൾ:Gadyamalika vol-3 1924.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക---മൂന്നാംഭാഗം

              		        	അഞ്ചാംപ്രകരണം
      			         പുരുഷാർത്ഥത്തെക്കുറിച്ചുള്ള
                             പ്രാചീന ഭാരതീയന്മാരുടെ  അഭിപ്രായം
                          ------------------------------------------------------			

പുരുഷാർത്ഥം എന്ന ചോദ്യത്തിനു ഉത്തരം പറവാൻ സകല മതങ്ങളും പരിശ്രമിച്ചിരിക്കുന്നു എന്നതു വാസ്തവംതന്നെ. എങ്കിലും പുരുഷാർത്ഥ

   സാധകമാർഗ്ഗങ്ങളുടെ   പാർത്ഥക്യം  അനുസരിച്ചു   മതങ്ങൾക്കു  വളരെ  ഭേദഗതികൾ   വന്നിരിക്കുന്നു   എന്നതിനും   വിവാദമില്ല.  ഈ  ഭേദങ്ങൾ  നിമിത്തം  പുരുഷാർത്ഥം
  ഉപേക്ഷിച്ചു്  ആഗന്തുകങ്ങളായ   ചില  അഭിപ്രായങ്ങളെ   പ്രബലപ്പെടുത്തി  ബാഹ്യകർമേമങ്ങളിൽ  മാത്രം  ദൃഷ്ടിവച്ചു  നടക്കുക  ആകുന്നു.  മതമെന്ന  സാധാരണവിശ്വാസം
  പ്രതിദിനം  വർദ്ധിച്ചുവരുന്നു. ഈ  വിശ്വാസാവലംബനം  ഹേതുവായി   ശ്രദ്ധ, ഭക്തി, ഗുരുസേവ, ധ്യാനം, തത്വചിന്തനം  മുതലായ  അദ്ധ്യാത്മവിഷയങ്ങളെ  ത്യജിച്ചു
  മനുഷ്യർ  ബാഹ്യകർമ്മനുഷ്ഠാനത്തിങ്കൽ  ദത്താവധാനവന്മാരായി  തീർന്നിരിക്കുന്നു. താന്താങ്ങളുടെ   മതമാത്രം  യഥാർത്ഥമായിട്ടുള്ളത്  എന്നും  ഇതരന്മാരുടെ  മതം
  വിശ്വാസാദരയോഗ്യമല്ലെന്നു  മനുഷ്യർ  ഘോരമായി  തർക്കിക്കുന്നത്   എല്ലാവരുടെയും  അനുഭവം  തന്നെ. എന്നാൽ  ഹിന്ദുക്കളുടെ   പൂർവ്വാന്മാർ   പുരുഷാർത്ഥം  എന്തെന്നു
  വിചാരിച്ചിരുന്നു  എന്നും  അവരുടെ  സന്തതികളായവർ   ഈ  ഗൌരവമേറിയ  വിഷയത്തെക്കുറിച്ചു  എന്തു  ഭാവിക്കുന്നു  എന്നും  സ്വല്പം  ആലോചിക്കുന്നത്   മാന്യരായ  വായനക്കാർക്കു  സന്തോഷം  ഉണ്ടാക്കുമെന്നു  വിശ്വസിച്ചു്  ഈ  ഉപന്യാസം  തുടങ്ങുന്നു.

ബ്രാഹ്മണാഭ്യൂത്തമവർണ്ണങ്ങളുടെ ഗോത്രപിതാക്കന്മാരായ ആര്യന്മാർ വടക്കുപടിഞ്ഞാറു നിന്നു് ഈ ഭാരതവർഷത്തിൽ വന്നു സിന്ധുനദിയുടെയും അതിന്റെ പോഷകനദികളുടെയും തീരങ്ങളിൽ ആദ്യം നിവസിച്ചു. സിന്ധുവിന്റെ പടിഞ്ഞാറു കബുലിസ്ഥാൻ എന്നു് ഇപ്പോൾ പേർ വിളിച്ചുവരുന്ന ദേശത്തിലും അവർ പാർത്തിട്ടുണ്ടായിരുന്നു. ഋഗ്വേദത്തിൽ ഗാന്ധാരന്മാരെക്കുറിച്ചു പറഞ്ഞിരിക്കയാൽ

 ഇപ്പോൾ  ഖണ്ഡഹാർ  എന്നു  പറയുന്ന  ദേശത്തെക്കുറിച്ചും  ഋഷികൾക്കു  അറിവുണ്ടായിരുന്നു   എന്നു  നിശ്ചയിക്കാമല്ലോ   ഗാന്ധാരദേശം   മഹാഭാരതത്തിൽ  ഗാന്ധാരമെന്നു
  പേരൊടുകൂടിയതായും  ധൃതരാഷ്ട്രരുടെ  ധർമ്മപത്നിയായ  ഗാന്ധാരിയുടെ  ജന്മഭൂമിയായും  കാണുന്നതുകൊണ്ടു്   ആര്യന്മാർ  അധിവസിച്ച  രാജ്യത്തിന്റെ   പടിഞ്ഞാറെ  അതിരു  ഗാന്ധാരം  ആയിരുന്നു  എന്നു   തെളിയുന്നു.  ഹിമാലയപാർവ്വതത്തെക്കുറിച്ചു   ഋഗ്വേദത്തിൽ   പറഞ്ഞിട്ടുണ്ടെങ്കിലും   വിന്ധ്യാദ്രിയെക്കുറിച്ചു്   ഒന്നും  പ്രസ്താവിക്കത്തതുകൊണ്ടു   ആര്യന്മാരുടെ   ആവാസസ്ഥലങ്ങൾ   വിന്ധ്യദ്രിവരെ   എത്തിയിരുന്നില്ല  എന്നതു   സ്പഷ്ടം  തന്നെ.  സപ്തസിന്ധുക്കളുടെ   തീരത്തുനിന്നു്  ആര്യന്മാർ

കിഴക്കോട്ടു് ചെന്നു് സരസ്വതി,ദൃഷദ്വതി, യമുന, ഗംഗ മുതലായ നദീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/197&oldid=159762" എന്ന താളിൽനിന്ന് ശേഖരിച്ചത്