താൾ:Gadyamalika vol-3 1924.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാംപ്രകരണം----സുഖസ്വപ്നമാർഗ്ഗം 196 തടവോ, രോമകൂപങ്ങളിൽ ഒരു കിരുകിരുപ്പോ, ( ഇന്നതാണെന്നു വിവരപ്പെടുത്തുവാൻ കഴിയാത്ത ഒരു സുഖക്കേടു്) ഇതിന്റെ സൂചനയാണു് . ഈ സുഖക്കേടു് പലരും അനുഭവിച്ചിട്ടുണ്ടെങ്കിലും കാരണം അറിഞ്ഞിട്ടുള്ളവർ വളരെ ചുരുങ്ങും. നഖശിഖപര്യന്തം പുതച്ചു മൂടിക്കിടന്നുറങ്ങുമ്പോൾ പെട്ടന്നുണരുകയും പിന്നീടു ഉറക്കം വരാതെ കുഴങ്ങുകയും ചെയ്യുന്നതിനിടയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കും. എങ്ങിനെയായാലും സുഖം തോന്നുകയില്ല. ഈ

 അസ്വാസ്ഥ്യം  ഉണ്ടാവുന്നതു  രോമകൂപങ്ങളിൽ  കൂടി  പുറത്തേക്കു   പുറപ്പെടുന്ന  ദുഷിച്ച  പദാർത്ഥങ്ങളെ  ശരീരത്തിൽ  നിന്നും  വിടുവിക്കുന്നതിനും  വായുവിനു  ശക്തിയില്ലാതെ
 അവ  ആ  ദ്വാരങ്ങളിൽതന്നെ  പറ്റിക്കിടക്കുന്നതുകൊണ്ടാകുന്നു. പുറത്തുപോയി  കൂറെ   ലാത്തിവന്നു  വിരുപ്പു  തട്ടിക്കടഞ്ഞു  വിരിച്ചു  വാതിൽ  തുറന്നിട്ടു  കിടക്കുമ്പോൾ  
 സുഖസ്വപ്നപരമാനന്ദമോ  അഥവാ  ഗാഢനിദ്രയോ  പിന്നിടു്  അനുഭവിക്കുകയും  ചെയ്യുന്നു.


ഈ സംഗതിയെക്കുറിച്ചു് ഇനിയും പല പ്രകാരത്തിൽ അനുഭവപ്പെടുത്താമെങ്കിലും ശാസ്ത്രരീതി പിടിച്ചു പോകുന്നവർക്കു് ഇത്രയും പറഞ്ഞതുകൊണ്ടു മതിയാകുന്നതാണു്. ശൂദ്ധവായുവിന്റെ പ്രചാരം സുഖസ്വപ്നമോ സുഷുപ്തിയോ

 മാത്രമല്ല, ദീർഘായുസ്സും  നൽകുന്നതാണെന്നു്  അനുഭവംകൊണ്ടു്   അനുമാനിക്കാൻ  ശക്തിയില്ലാത്തവർ  ഈ  പുരാണ  പ്രോക്തത്തെ  വിശ്വസിച്ചുകൊള്ളട്ടെ


അഞ്ഞൂറുകാലം ഇടവിടാതെയുള്ള അഭ്യാസംകൊണ്ട് സിദ്ധിവരുന്നതായ ഒരു യോഗമുറ 'സൂശ്രാവ്യൻ '

 എന്ന  ഋഷീശ്വരൻ  നിർമ്മാണകാലത്തു  തന്റെ  ശിഷ്യനെ  ഉപദേശിച്ചു. ശിഷ്യൻ  ഉപദേശപ്രകാരം  അഭ്യാസം  തുടങ്ങുന്നതിനുമുമ്പ്  പ്രാണയാമം  സ്വാധീനപ്പെടുത്തി  ആയുസ്സു
 സമ്പാദിക്കണമെന്നു  നിശ്ചയിച്ചു്  വായു ഭഗവാനെക്കുറിച്ചു  തപസ്സു ചെയ്തു  .  ശൂദ്ധവായു  ധാരാളം  സഞ്ചരിക്കുന്ന  ഒരു  വിജനപ്രദേശത്തിൽ  വളരെക്കാലം   തപസ്സു ചെയ്തതിന്റെ  ശേഷം  വായുഭഗവാൻ  അദ്ദേഹത്തിന്നു  പ്രത്യക്ഷമായിട്ടു'എനിക്കു   വളരെ  സന്തോഷമായി, എന്തു  കാര്യമാണു   ഞാൻ  സാധിച്ചു  തരേണ്ടതു'എന്നു ചോദിച്ചു 


അപ്പോൾ ശിഷ്യൻ 'അഞ്ഞൂറുകാലം ആയുസ്സു നിലനിർത്തുവാനായി പ്രാണയാമം സ്വാധീനപ്പെടുത്തിതരണം'എന്നാണു വരമപേക്ഷിച്ചതു. അതിന്നു പ്രതിവചനമായി വായു ഭഗവാൻ പറഞ്ഞു 'അത്രയേയുള്ളൂ? ഇത്ര കുറച്ചുകാലം ജീവിച്ചിരിക്കുവാനായിട്ടു പ്രാണയാമം സ്വാധീനപ്പെടണമെന്നില്ല. എന്റെ ഗതാഗതത്തിനു തടസ്ഥം നേരിടാത്ത സ്ഥലത്തു പതിവായി കിടന്നുറങ്ങിയാൽ മതി.'

രസികരഞ്ജിനി. എടന്തടവിൽ ഒമ്പതാംകൂറ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/196&oldid=159761" എന്ന താളിൽനിന്ന് ശേഖരിച്ചത്