താൾ:Gadyamala Onnam Bhagam 1911.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്റ്റ്റേലിയൻ സമുദായരാജ്യം. ൮൩.

കുഗ്രാമം പെട്ടന്നു വലിയ പട്ടണമായി മാറുന്നതു ഇവിടെ സഹജമായ ഒരു സംഭവമത്രേ. അന്യരാജ്യങ്ങളിൽ, പട്ടണങ്ങളിലെ ആളുകൾ അത്രതന്നെ പരിശ്രമികളായിട്ടല്ലാ കാണപ്പെടുന്നതു്. എന്നാൽ ഇവിടത്തെ സ്തിഥി അപ്രകാരമല്ല. ഏറ്റവും വലിയ രണ്ടുപട്ടണങ്ങളിലൊഴിച്ചു് ശേഷം സ്ഥലങ്ങളിൽ മടിയന്മാർ ഇല്ലെന്നിതന്നെ പറയാം. ആളുകളെല്ലാം ദൃഡഗാത്രന്മാരും,ഉത്സാഹശീലന്മാരും, ധീരന്മാരുമാകുന്നു. പ്രായേണ എല്ലാവരും കുതിരസ്സവാരിയിൽ വിദഗ്ദന്മാരാണ്. ഉൾബ് ഭാഗങ്ങളിൽ പാർക്കുന്ന ആട്ടുടമസ്ഥന്മാർക്ക് ചന്തയിലേക്കോ സവാരി ചെയ്തുംവച്ച് ഉടൻതന്നെ മടങ്ങിപ്പോരുന്നതു് നിഷ്പൃയാസമായ കാർയ്യമാണ്.

റോട്ടുകളും തീവണ്ടിപ്പാതകളും നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആസ്റ്റ്റേല്യായിലെ തപാൽക്കമ്പികളെല്ലാം 'ജാവാ'യിലെ കമ്പിയോടും അവിടെനിന്ന് സിംഗപ്പൂർ വഴി 'ബോബെ'യിലെ കമ്പിയോടും, പർഷ്യാ, ടർക്കി ഈ രാജ്യങ്ങളിലെ കമ്പിമാർഗ്ഗം 'ഇംഗ്ലണ്ഡിലെ' കമ്പിയോടും യോജിപ്പിക്കപ്പെട്ടിരിക്കുന്നു. അന്യരാജ്യങ്ങളിൽകൂടി പോകാതെ ബ്രിട്ടീഷു സ്ഥലങ്ങളിലും സമുദ്രത്തിലുംകൂടി മാത്രം ഗമിക്കുന്ന ഒരു കമ്പിത്തപാൽ നേരിട്ട്' ലണ്ടനിലേക്കു ചെല്ലാത്തക്കവണ്ണം പ്രതിഷ്ഠിക്കുന്നതിനും ആലോചന നടന്നുവരുന്നും ഇത് ന്യൂസൗത്ത്

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/89&oldid=159662" എന്ന താളിൽനിന്ന് ശേഖരിച്ചത്