താൾ:Gadyamala Onnam Bhagam 1911.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪ ഗദ്യമാല-ഒന്നാംഭാഗം.

വെയിൽസിൽനിന്നു് 'പെസിഫിക്ക്' മഹാസമുദ്രം കടന്നു് ബ്രിട്ടീഷ് കൊളംബിയായിൽ എത്തി, അവിടെനിന്നു 'കാനഡാ' യിൽകൂടി അറ്റ്ലാന്റിക്കസംദ്രം കടന്നു് ഇംഗ്ലണ്ടിലേക്കു പോകുന്നതാകുന്നു. അന്യരാജ്യങ്ങളുമായുള്ള കച്ചവടം ആണ്ടോടാണ്ടു വർദ്ധിച്ചുതന്നെ വരുന്നു. ആസ്റ്റ്റേല്യായിലെ നീതിന്യായക്കോടതികൾ പരിഷ്കൃതരീതിയിൽ ഉന്നതിയെ പ്രാപിച്ചവയാകുന്നു. വിദ്യാഭ്യാസം ഉത്തമരീതിയിൽ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അസ്റ്റ്രേല്യായുടെ സ്വന്തമായി, പ്രധാനരാജ്യവിഭാഗങ്ങളിൽ ഓരോന്നിലും സൈന്യവകുപ്പുകളും ന്യൂസൌത്ത് വെയിൽസിൽ ഒരു ചെറിയ നാവികസേനയും ഉള്ളതും, ഇന്നും നടന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ 'ബൂവർ' യുദ്ധത്തിൽ ആസ്റ്റ്റേല്യൻ സൈന്യങ്ങൾ ആംഗ്ലേയസൈന്യങ്ങളോടു തുല്യമായ ധീരതയോടും സാമർത്ഥ്യത്തോടും കൂടി ശത്രുക്കളോടു പൊരുതിവരുന്നതുമാകുന്നു.

പ്രധാനരാജ്യവിഭാഗങ്ങളിൽ ഓരോന്നും അവയുടെ പ്രത്യേക പാർലമെന്റു സഭയാൽ ഭരിക്കപ്പെട്ടുവരുന്നു. ബ്രിട്ടീഷ് 'കളോണിയൽ ആഫീസ്സിൽ' നിന്നു് ഓരോ സ്ഥലത്തേക്കും ഒരു ഗവർണ്ണരെ നിയമിച്ചുവരുന്നതും. കഴിഞ്ഞയാണ്ടിൽ എല്ലാ രാജ്യവിഭാഗങ്ങളും ചേർന്നു് "ആസ്റ്റ്റേലിയൻ സമുദായരാജ്യം" എന്ന നാമധേയത്തിൽ ഏകീഭവിച്ചതുമുതൽ ഒരു ഗവർണർജനറലിനെക്കൂടി ഇംഗ്ല

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/90&oldid=159664" എന്ന താളിൽനിന്ന് ശേഖരിച്ചത്