താൾ:Gadyamala Onnam Bhagam 1911.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

== === == പണ്ഡിതരമാബായി സരസ്വതി. ൫൭


യിക്കു സ്വീകാര്യമായിരുന്നില്ല. ഹിന്ദുസ്ത്രീകൾക്കു സഹജമായി നേരിടാറുള്ള സങ്കടങ്ങളുടെ ഗൗരവവും ഇക്കാലത്തു് രമാബായിയുടെ മനസ്സിൽ പ്രബലമായി പതിഞ്ഞു. അവയ്ക്കു് ഒരു ശാന്തി വരുത്തുകയാണു് തന്റെ ജീവിതധർമ്മം എന്നു് അവൾ മനസ്സു കൊണ്ടു് ഉറയ്ക്കയും ചെയ്തു. ജനസാമാന്യത്തിന്റെ ഇടയിൽ ഈ ബോധം ജനിപ്പിക്കുന്നതിനായി അവൾ പലേ ദിക്കുകളിലും സഞ്ചരിച്ചു പ്രസംഗങ്ങൾ ചെയ്തു. അവളുടെ ഉദ്യമങ്ങൾ ഫലോന്മുഖങ്ങളായിത്തുടങ്ങിയതു് സ്വജനങ്ങളുടെ ഇടയിൽത്തന്നെയായിരുന്നു. മഹാരാഷ്ട്രന്മാർ മറ്റു ഹിന്ദുക്കളെ അപേക്ഷിച്ചു് സ്ത്രീജാതിയ്ക്കു് അധിക സ്വാതന്ത്ര്യവും ബഹുമാനവും നൽ കി വരുന്നതിനെ ഓർക്കുമ്പോൾ ഇപ്രകാരം സംഭവിച്ചതിൽ ഒട്ടും തന്നെ ആശ്ചര്യപ്പെടുവാനും ഇല്ല. അവളുടെ ശ്രമത്താൽ പൂനാനഗരത്തിൽ ‘ആര്യമഹിലസമാജം’ എന്നു് ഒരു സംഘം ഏർപ്പെടുത്തപ്പെട്ടു. ഈ സംഘത്തിന്റെ ഉദ്ദേശ്യം ഇന്നതെന്നു വീണ്ടും പറഞ്ഞിട്ടാവശ്യമില്ലല്ലോ. ഹിന്ദുസ്ത്രീകളുടെ അവസ്ഥയേയും അവരുടെ ഉന്നതിക്കുള്ള മാർഗങ്ങളേയും പറ്റി ഇൻഡ്യൻ എഡ്യുക്കേഷൻ കമ്മിഷൻ (ഇൻഡ്യയിലെ വിദ്യാഭ്യാസസമാലോചനസംഘം) മുൻപാകെ രമാബായി ഒരു മെമ്മോറാണ്ഡം എഴുതിവായിച്ചു. കമ്മീഷന്റെ അദ്ധ്യക്ഷനാ === * ൮ * ===

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/63&oldid=159634" എന്ന താളിൽനിന്ന് ശേഖരിച്ചത്