൫൬ ഗദ്യമാല-ഒന്നാം ഭാഗം.
മാർ ലോകാപവാദത്തെ അശേഷം ലക്ഷ്യമാക്കിയില്ല. കുറച്ചു കാലം അവർ സുഖതരമായിത്തന്നെ കഴിച്ചുകൂട്ടി. ദാമ്പത്യസുഖം വധൂവരന്മാരുടെ മനോരമ്യതയെ മുഖ്യമായി ആശ്രയിച്ചിരിക്കകൊണ്ടു് അന്യഥാ ഭവിപ്പാൻ ഇടയും ഇല്ലല്ലോ.
അധികകാലം കഴിയും മുമ്പു് രമാബായിക്കു് ഒരു പെൺകുട്ടിയും ഉണ്ടായി. ആ കുട്ടിക്കു് മനോരമാ എന്നു് നാമകരണവും ചെയ്തു.
എന്നാൽ ചില ആളുകളോടു വിധിക്കു പ്രത്യേകം വൈരസ്യമുണ്ടോ എന്നു തോന്നുമാറു് ഭർത്താവാടൊന്നിച്ചു് രമാബായി രണ്ടു കൊല്ലം സുഖമായി കഴിച്ചു കൂട്ടുന്നതിനു മുമ്പു് വിഷൂചി പിടിപെട്ടു് മേധാവി മരിച്ചു പോയി.
രമാബായി പുനരപി നിരാധാരയായി. മുൻപു് അനുഭവിച്ച ദുഃഖങ്ങളോടു വൈധവ്യവും യോചിച്ചു. പോരെങ്കിൽ മേധാവിയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ മരണത്തിനു കൂടി രമാബായിയെ കാരണമായി സങ്കല്പിക്കുകയും ചെയ്തു. അവൾ സർവ്വരാലും ത്യജിക്കപ്പെട്ടു. ഭർത്തൃബന്ധുക്കൾ അവളെ ഒരു സാംക്രമികരോഗത്തോടു സദൃശമായി ഗണിച്ചു.
ഡാക്റ്റർ ആനന്ദബായിജോഷി എന്നു് പിന്നീടു പ്രസിദ്ധി സിദ്ധിച്ചിട്ടുള്ള ഒരു യുവതി അല്ലാതെ രമാബായിയ്ക്കു് അഭയം നല്കാൻ ഒരുത്തരും ധൈര്യപ്പെട്ടില്ല. എനാാൽ വേറെ ചില കാരണങ്ങളാൽ ആനന്ദബായിയുടെ ക്ഷണം രമാബാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |