കുടിയ്ക്കുന്ന വെള്ളമെന്നപോലെ പാകംചെയ്യുന്നതിനും അരികഴുകുന്നതിനും മറ്റുമുള്ള വെള്ളവും കഴിയുന്നത്ര നിർമ്മലമായിരിക്കണം. ഏതുപ്രകാരത്തിലെങ്കിലും അകത്തുപോകാനിടയുള്ള വെള്ളമെല്ലാം ശുദ്ധമായിരിക്കണമെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.
കുളിക്കാനുള്ള വെള്ളവും നിർമ്മലമായിരിക്കേണ്ടതു് ആവശ്യമാണു്. അല്ലെങ്കിൽ കുളിക്കുന്നതുകൊണ്ടു പ്രയോജനമെന്തു്? ഈ വിഷയത്തിൽ നമ്മുടെ ആളുകൾ വളരെ ഉദാസീനന്മാരാകുന്നു. കുളിക്കുന്ന വെള്ളത്തിൽ ശൌചം ചെയ്യുന്നതിനും മറ്റും അവർക്കു അശേഷം മടിയില്ല. ശിശുക്കളുടെ മലമൂത്രങ്ങൾ പുരണ്ട തുണികളെ കുളിയ്ക്കുന്ന കുളങ്ങളിൽ നിയമേന അടിച്ചുനനയ്ക്കുന്നു. ഇതിനെപ്പറ്റി അധികം പറയാതിരിക്കുന്നതാണു് ഉത്തമം. പഠിച്ചു അറിവു സിദ്ധിച്ചിട്ടുള്ള സ്ത്രീപുരുഷന്മാരെങ്കിലും ഈ വിഷയത്തിൽ വേണ്ടതുപോലെ ജാഗരൂകന്മാരായിരിക്കുമെന്നു വിശ്വസിച്ചു കൊള്ളാം.
പണ്ഡിതരമാബായി സരസ്വത
ഏകദേശം അറുപതു വർഷത്തിനു മുമ്പു മഹാരാഷ്ട്രദേശത്തിൽ നിന്നു ഒരു ബ്രാഹ്മണൻതന്റെ പത്നിയോടും, ഒൻപതും ഏഴും വയസ്സുപ്രായമുള്ള ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |