Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെള്ളം തിളപ്പിക്കാൻ മടിക്കുന്നതു യോഗ്യമല്ല. മേൽപ്രകാരം കരികൂടെയിട്ടു് അരിച്ചെടുത്ത വെള്ളത്തെ തിളപ്പിച്ചു കുടിച്ചാൽ വിഷൂചിയുടെ ക്രിമകളേക്കൂടി ഭയപ്പെടുവാനില്ല. തിളപ്പിക്കുക മാത്രം ചെയ്താലും വിശേഷം തന്നെ. കുടിക്കാനുള്ള വെള്ളം കോരിവയ്ക്കുന്ന പാത്രങ്ങളും ശുചിയായിരിക്കണം. ചെമ്പുകുടമോ, പിച്ചളക്കുടമോ അത്ര നല്ലതല്ല. അവയിൽനിന്നു ക്ലാവു ഊറിയിറങ്ങി വെള്ളത്തിനെ ദുഷിപ്പിക്കും. ഈ വകയ്ക്കു് ഉത്തമമായിട്ടുള്ളതു് മൺപാത്രങ്ങളാകുന്നു. പാകം ചെയ്യുന്നതിനും അവതന്നെ ഉത്തമം. പക്ഷെ ചിലർ അതു് അവസ്ഥയ്ക്കു പോരെന്നു വിചാരിക്കും. എന്നാൽ ശരീരസൌഖ്യം അവസ്ഥയേക്കാൾ വിലയേറിയതാണു്. ചെമ്പുപാത്രങ്ങളെ വെളുത്തീയം ഉരുക്കിപ്പൂശി ഉപയോഗിക്കുന്നതു് വളരെ ഭേദം തന്നെ. എന്നാൽ കറുത്തീയം വിഷമയമായിട്ടുള്ളതാകുന്നു. വെള്ളം കോരി സൂക്ഷിക്കുമ്പോൾ പാത്രങ്ങൾ അടച്ചു വയ്ക്കേണ്ടതും അത്യാവശ്യമാകുന്നു. നമ്മുടെ സ്ത്രീകൾക്ക് ഇതിൽ തീരെ നിഷ്കർഷപോരാ. അവർ കുടിയ്ക്കാൻ കൊണ്ടുവയ്ക്കുന്ന വെള്ളത്തിൽ പലപ്പോഴും മുകളിൽ നിന്നുതിരുന്ന പൊടികളും, തുരുമ്പുകളും, അപൂർവം ചിലപ്പോൾ ചെറിയ പുഴുക്കൾകൂടിയും കണ്ടേയ്ക്കും. ഇതിനാലുണ്ടാകാവുന്ന ദോഷം അവർ അറിയുന്നില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/51&oldid=159621" എന്ന താളിൽനിന്ന് ശേഖരിച്ചത്