താൾ:Gadyamala Onnam Bhagam 1911.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്മാർഗ്ഗചരണം. ൧ ൨ ൫


ർത്തവ്യകർമ്മവും കാണുകയില്ല. പിതൃധർമ്മം, പുത്രധർമ്മം, ശിഷ്യധർമ്മം, ഗുരുധർമ്മം, പൗരധർമ്മം, പ്രജാധർമ്മം, രാജധർമ്മം എന്നിങ്ങനെ ധർമം ബഹുമുഖമാകുന്നു. ഇവയിൽ ഓരോന്നിനേയും പറ്റി പറഞ്ഞു തുടങ്ങിയാൽ എളുപ്പത്തിൽ അവസാനിപ്പിക്കാൻ വിഷമമുണ്ടു്. എങ്കിലും, നാലഞ്ചുവാക്കുവീതം പറയാം. ‘പിതൃധർമ്മം’ എന്ന പദം കൊണ്ടു് മാതൃപിതൃധർമ്മങ്ങളെ ഒരുപോലെ വിവക്ഷിച്ചിരിക്കുന്നു. മക്കളെ തീറ്റിപ്പോറ്റുക, യഥാകാലം വിദ്യയഭ്യസിപ്പിക്കുക, ആവശ്യമായുള്ള ദ്രവ്യം ആർജ്ജിക്കുക, സർവ്വദാ ജാഗരൂകന്മാരായിരുന്നു് വേണ്ടുംവണ്ണം ഉപദേശിച്ചും, സഹായിച്ചും അവരെ ജീവയാനത്തിനു യോഗ്യന്മാരാക്കിത്തീർക്കുക, എന്നിതുകൾ പിതൃധർമ്മമാകുന്നു. ഈ സന്ദർഭത്തിൽ പിതൃധർമ്മത്തിന്റെ ഒരംഗമായ ദ്രവ്യസമ്പാദനത്തെപ്പറ്റി മാത്രം സ്വല്പം പറയേണ്ടതുണ്ടു്. അതു് കുടുംബപരിപാലനത്ത്നു് ഒഴിച്ചുകൂടാത്ത ഒരു കൃത്യമകുന്നു. ദ്രവ്യമില്ലാതെ ലോകത്തിൽ യാതൊരുകാര്യവും സാധ്യമല്ല. ധർമ്മാനുഷ്ഠാനത്തിനും ദ്രവ്യം അപേക്ഷിതമാകുന്നു. എന്നാൽ അതു ധർമ്മനിർവഹണത്തിനു വേണ്ട ഒരു സാധനം മാത്രമാണെന്നും തന്മാത്രമായി ഒരു ധർമ്മമല്ലെന്നും എല്ലാവരും ബോധിക്കണം. ഈ വസ്തുത ശരിയായി ഗ്രഹിക്കാതെ ലോകം, പ്രായേണ, ധനാർജജനത്തെ ജന്മോദ്ദേശ്യമായിത്തന്നെ കരുതിപ്പോരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/130&oldid=159574" എന്ന താളിൽനിന്ന് ശേഖരിച്ചത്