താൾ:Gadyamala Onnam Bhagam 1911.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ ഗദ്യമാല-ഒന്നാംഭാഗം.

ന്നു.ഈ മിഥ്യബോധം ഒരു പിശാചെന്നപോലെ മനുഷ്യരെ പിടികൂടി, വിടാതെ ദുർമ്മാർഗ്ഗങ്ങളിലൂടെ നയിച്ചു്, ഒടുവിൽ ജന്മത്തേയും നഷ്ടമാക്കിത്തീർക്കുന്നു. ആകയാൽ ദ്രവ്യാർജ്ജനത്തിൽ അതിമോഹം കൊള്ളരുതു്. തത്സമ്പാദനമാർഗ്ഗങ്ങളെ യഥോചിതം നിയന്ത്രിക്കയും വേണം. അതായതു്, പരസങ്കടം ഒട്ടും വരുത്താതെ ന്യായവും പരുശുദ്ധിയുമായ മാർഗ്ഗേണ ദ്രവ്യം സമ്പാദിക്കേണ്ടതാകുന്നു. സമ്പാദിച്ച ദ്രവ്യത്തെ യഥായോഗ്യം വിനിയോഗിക്കകൂടി ചെയ്താൽ ദ്രവ്യസമ്പാദനം ലോകാനുഗ്രഹമായിട്ടല്ലാതെ ഒരിക്കലും അന്യഥാ ഭവിക്കയില്ല.

മാതാപിതാക്കൾ തങ്ങളോടു കാണിക്കുന്ന അതിരറ്റ സ്നേഹത്തേയും, തങ്ങളുടെ സുഖത്തിനും ശ്രേയസ്സിനുമായുള്ള അവരുടെ നിരന്തരപരിശ്രമങ്ങളേയും, തങ്ങൾക്കു ദുഃഖമുണ്ടാകുമ്പോൾ അവർ അനുഭവിക്കുന്ന മനോവ്യാഥയേയും കഷ്ടങ്ങളേയും നല്ലതിന്മണ്ണം വിചാരിച്ചു് അവരോടു നിർവ്യാർജഭക്ത്യം വർത്തിക്കയും; അവർക്കു് ഒരിക്കലും, ഒരുപ്രകാരത്തിലും, ദുഃഖത്തിനിടയാക്കാതേ അവരുടെ ഇച്ഛയെ അനുവർത്തിച്ചു കാലം നയിക്കയും ; അവശന്മാരാകുമ്പോൾ അവരെ സസ്നേഹം ശുശ്രൂഷിക്കയും; മറ്റും ചെയ്യേണ്ടതു് പുത്രധർമ്മമാകുന്നു. ദശരഥപുത്രനായ ശ്രീരാമനും, ശന്തനുതനൂജനായ ഭീഷ്മരും പുത്രധർമ്മ പരിപാലനത്തിന് ഉത്തംദൃഷ്ടാന്തങ്ങളാകുന്നു.

ഭ്രാതൃധർമ്മം ഒട്ടും വിശിഷ്ടതകുറഞ്ഞതല്ല. ദശര





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/131&oldid=159575" എന്ന താളിൽനിന്ന് ശേഖരിച്ചത്