സന്മാർഗ്ഗചരണം ൧൧൭
ഇതുകൊണ്ടത്രേ മനുഷ്യജന്മം സർവോൽകൃഷ്ടമെന്നു് പണ്ടുപണ്ടേ ലോകം വ്യവഹരിച്ചുപോരുന്നതു്. ഇപ്രകാരമുള്ള മനുഷ്യജന്മത്തെ, തിർയ്യക്കുകളെന്നപോലെ കേവലം ആഹാരവിഹാരാദികൾകൊണ്ടു കഴിച്ചുകൂട്ടാതെ, യഥാശക്തി സഫലമാക്കേണ്ടതു നമ്മുടെ പരമധർമ്മമാകുന്നു. നാം എത്ര തന്നെ തീക്ഷ്ണ ബുദ്ധികളൊ, സമർത്ഥന്മാരൊ ആയിരിക്കുന്നതുകൊണ്ടു മാത്രം ജന്മം സഫലമാകയില്ല. നമ്മുടെ മനസ്സു യാതൊരുപ്രകാരത്തിലും ദോഷകലുഷമാകാതെ അതിനെ ക്രമേണ പരിശുദ്ധമാക്കിത്തീർത്തും, കൃത്യാകൃത്യങ്ങളെ അറിഞ്ഞു കർമ്മങ്ങളെ നിയന്ത്രിച്ചും ആത്മപരിഷ്കരണം ചെയ്കയാണു് ജന്മത്തിന്റെ പരമോദ്ദേശ്യം. ഈ ഉദ്ദേശപ്രാപ്തിക്കായി നാം അനുവർത്തിക്കേണ്ട മാർഗ്ഗങ്ങളെ 'സന്മാർഗ്ഗങ്ങൾ' എന്നും, ആ മാർഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ ഗമനത്തെ 'സന്മാർഗ്ഗചരണം' എന്നും ഇവിടെ വിവക്ഷിച്ചിരിക്കുന്നു.
സന്മാർഗ്ഗവരണത്തിനു പ്രഥമമായി വേണ്ടതു "ഈശ്വരഭക്തി"യാകുന്നു. ലോകവും അതിലുള്ള ചരാചരങ്ങളായ സമസ്ത പദാർത്ഥങ്ങളും യാതൊന്നിങ്കൽ നിന്നാൽ ഭൂതമായിരിക്കുന്നോ ആ മൂലശക്തിയെ ഈശ്വരൻ എന്നു പറയുന്നു. സർവവും ഈ ശക്തിയിൽ നിന്നുത്ഭവിച്ചിരിക്കുന്ന സ്ഥിതിക്കു് അതു നമ്മിലും ഉണ്ടെന്നുള്ളതു നിർവിവാദമാണു്. നമ്മുടെ സകല വിശിഷ്ടതയ്ക്കും കാരണം ഈ ശക്തിയു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |