91ന്നോ മറേറവരുടേതു തെറെറന്നോ പറവാൻ തരമിവല്ല. മനുഷ്യസമുദായത്തിലേ വിഭിന്നജാതിക്കക്കു വിവിധഗുണങ്ങൾ ഉണ്ട്. ഓരോരുത്തരും അവരവരുടേ അഭിപ്രായങ്ങൾക്കനുസരിച്ചു ലോകത്തിൻേറ ഉൾഗതിക്കുവേണ്ടി പ്രയത്നിക്കുന്നു. പുരാതനഗ്രീക്കുകാർ യഥാർത്ഥമായ സൗന്ദര്യം ഇന്നതാണെന്ന് ലോകരേ പഠിപ്പിക്കുകയും അതിനുളള ചില അന്യാദൃശമായ മതൃകകളേ ലോകത്തിനു പ്രദാനം ചെയ്യുകയും ചെയ്തിട്ടുണ്ട് . ശാസ്ത്രീയവിഷയങ്ങളിലും യന്ത്രനിമ്മാണകാര്യങ്ങളിലും പാശ്ചാത്യരാജ്യക്കാർ മുന്നണിയിൽ നില്ക്കുന്നു. അവരുടേ സുഖസൗകര്യാദികൾ ഇതുകളേ ആശ്രയിച്ചു നില്ക്കുന്നു എന്നു പറയേണ്ടതില്ലല്ലോ. എന്നാൽ അദ്ധ്യാത്മവിദ്യയ്ക്കു പാശ്ചാത്യർ പൗരസ്ത്യരേത്തന്നേ ശരണം പ്രാപിക്കണം. ലോകത്തിൻേറ നാനാഭാഗങ്ങളേയും ഒന്നുപോലേ ഇളക്കിമറിക്കുവാൻ പര്യാപ്തമായ ശക്തിയോടുകൂടിയ മതങ്ങളുടെ നിദാനം പൌരസ്ത്യരുടേ ഗഹനങ്ങളായ ആത്മീയചിന്തകൾ തന്നേയാണ്. മോസസ്സു. ബുദ്ധദേവൻ, മുഹമ്മദുനബി മുതലായ പലപല ലോകഗുരുക്കന്മാരും പൗരസ്ത്യരാജ്യത്തിൻേറ അനശ്വരമായ യശഃസ്തംഭങ്ങളായി എന്നും പരിലസിച്ചുകൊണ്ടിരിക്കും. ക്രിസ്തുദേവവൻേറ മതോപദേശങ്ങളും ഒന്നാമതായി നൽകീട്ടുളളതു പൌരസ്ത്യരാജ്യക്കാക്കാണെന്ന സംഗതിയും വിസ്മരിക്കത്തക്കതല്ല. ആത്മീയവിഷയങ്ങളേക്കുറിച്ചുളള അഗാധചിന്തകളുടെ നിദാനം പൗരസ്ത്യലോകംതന്നേയാണ്. പാശ്ചാത്യപരിഷ്കാരത്തേക്കാളും നാഗരികത്വത്തേക്കാളും എത്രയോ അധികം പ്രാവശ്യം വിലപിടിച്ചതാണ് പൗര
താൾ:Gadyalathika part-1.djvu/96
ദൃശ്യരൂപം