താൾ:Gadyalathika part-1.djvu/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90സേനയും അരയിൽവെച്ചു; രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പു് എങ്ങിനേ കൊണ്ടുപോയിരുന്നുവോ അതേ പ്രകാരത്തിൽ ഇന്നും കൊണ്ടുപോകുന്നതു കാണാം. ഇങ്ങിനെ ഓരോ സംഗതികളേയും പരിശോധിച്ചു നോക്കുന്നതായാൽ പൗരസ്ത്യരുടേ ആകൃതിയിലും പ്രകൃതിയിലും ആഹാരവിഹാരാദികളിലും പറയത്തക്ക മാററങ്ങൾ വന്നുചേൎന്നിട്ടണ്ടെന്നു സമത്ഥിക്കാൻ തരമില്ല. പാശ്ചാത്യരുടെ ജീവിതത്തിൽ കാണുന്ന 'തിക്കും തിരക്കും' 'ഉരുസലും' ബദ്ധപ്പാടും പൗരസ്ത്യരിൽ അത്ര അധികം ഇല്ലെന്നുള്ളതു് സ്മരണീയമാണ്. പാശ്ചാത്യരാജങ്ങളിൽ നിവസിക്കുന്നവർ എപ്പോഴും ഓരോ ജോലിയിൽ ഏൎപ്പെട്ടുകൊണ്ട് ഇരിക്കും. അവർ ഓരോദിവസവും എത്ര അധികം പ്രവൃത്തിചെയ്തു തീൎക്കാൻ സാധിക്കുമോ അത്രയും ചെയ്യുവാൻ പ്രയത്നിക്കുന്നു. പ്രവൃത്തി എടുക്കാത്ത സമയം അവർ വിനോദത്തിനു വിനിയോഗിക്കുന്നു. ആലോചിച്ചും കൊണ്ടിരിക്കുക എന്ന സമ്പ്രദായം അവൎക്കില്ല; അങ്ങിനെ ചെയ്യുന്നതു സമയത്ത ദുവ്വ്യയം ചെയ്യുകയാണെന്നു അവർ കരുതുന്നു. പൗരസ്ത്യക്കു പ്രായേണ വലിയ ദ്രുതഗതിയൊന്നും ഇല്ല; സമയത്തിൻേറ വിലയും സ മയകൃതൃതയുടെേ ആവശ്യകതയും അവർ നല്ലപോലെ ഗ്രഹിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. . . പാശ്ചാത്യലോകത്തിൻേറ ആദർശം പ്രവൃത്തിയും ഐഹികപുരോഗതിയും ആണു്; പൗരസ്ത്യലോകത്തിൻേറ മാഹാത്മ്യം ഗാഢാലോചനയിലും ഗംഭീരചിന്തയിലും സ്ഥിതിചെയ്യുന്നു. ഒരു കൂട്ടരുടേ പന്ഥാവു ശരിയെ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/95&oldid=198181" എന്ന താളിൽനിന്ന് ശേഖരിച്ചത്