താൾ:Gadyalathika part-1.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


82 ഉടനെ വാങ്ങികൊണ്ടുവരുവാൻ ആജ്ഞാപിച്ചു . രാജാവിന്റെ ഉദ്ദേശ്യമൊന്നും അറിയാതെ ,പാവമായ അവൻ പീടികയിൽ ബദ്ധപ്പെട്ടു ഒാടി. പീടികയിൽ ഒരു ബ്രാഹ്മണൻ ഇരിക്കുന്നുണ്ടായിരുന്നു.ഈ വേലക്കാരൻ തന്നെ വന്ന് ഇത്ര അധികം നൂറ വാങ്ങുന്നതു കണ്ടപ്പോൾ, ബ്രാഹ്മണനു ചില സംശയങ്ങൾ ഉണ്ടായി.,അതിലും കുറെ അധികം വെണ്ണവാങ്ങി ഭക്ഷിച്ചുകൊളളുവാൻ ബ്രാഹ്മണൻ അവനോാട് പറഞ്ഞു . അവൻ അല്പം അദ്ദേഹത്തിന്റെ വക്കു ക്രസലാക്കിയില്ല. എങ്കിലും അവനെ അദേഹം ,നിർബന്ഡിച്ച് അങ്ങിനെ ചെയിച്ചു എന്നു പറ‍ഞ്ഞല്ലോ. വേലക്കാരൻ രാജകല്പനപ്രകാരം നൂറ് അവിടെ എത്തിച്ചു. നൂറ് ആവശ്യത്തിലധികം തേച്ചാലുണ്ടാകുന്ന സ്ഥിതി ഇവൻ ധരിക്കട്ടേ എന്ന് വിചാരിച്ചു അത് മുഴുവനും കഴിക്കാൻ രാജാവ് അവനോടു പറഞ്ഞു. അവൻ അതുപ്രകാരം ചെയ്യുകയും ചെയ്തു. പിറ്റേദിവസ നൂറ് തിന്നിട്ടുണ്ടായ ഫലം എന്താണ് എന്ന് രാജാവു ചോദിച്ചു. വിരേചനൗഷധങ്ങൾ സേവിച്ച ഫലം തന്നേയാണെന്ന് അവൻ തിരുമനസ്സ് അറിയിച്ചു. ആ ബ്രാഹ്മണനേ വല്ലവിധത്തിലും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരേണമെന്ന് ഉത്തരവും ഉണ്ടായി. ബ്രാഹ്മണനെ ആളുകൾ തിരഞ്ഞുപിടിച്ചു, രാജസന്നിധിയിൽ ഹാജരാക്കി, രാജാവു തന്റെ ആദേശംഗ്ര

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/87&oldid=201930" എന്ന താളിൽനിന്ന് ശേഖരിച്ചത്