താൾ:Gadyalathika part-1.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 മാതാപിതാക്കന്മാരും ഗുരുനാഥന്മാരും കുട്ടികളുടെനേരെ പെരുമാരുന്നത് ദോഷരഹിതമായിരിക്കണം. അവരുടെ സ്വഭാവത്തിൽ വല്ല ന്യൂനതയും ഉള്ള പക്ഷം, കുട്ടികൾ അത് അനുകരിക്കുമെന്നുള്ള സംഗതി എപ്പോഴും ഓൎക്കേണ്ടതാണ്. 'ഗുരുക്കൾ നിന്നു മൂത്രം ഒഴിക്കും'എന്നുള്ള പഴമൊഴി ഈ സംഗതിയാണ് വിശദമാക്കുന്നത്. ലോകത്തിലുള്ളവരേയെല്ലാം നമുക്കു സൽസ്വഭാവികൾ, ദുസ്വഭാവികൾ, എന്നിങ്ങനെ രണ്ടുതരമായി വിഭജിക്കാം. സൽസ്വഭാവികളെ നാം ബഹുമാനിക്കുകയും കൊണ്ടാടുകയും ചെയ്യുന്നു; ദുസ്വഭാവികളെ നാം വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഉന്നതകുലത്തിൽ ജനിച്ചതുകൊണ്ടുമാത്രം ഒരുവൻ യോഗ്യനായി എന്നു വരുന്നതല്ല. സുശീലം കുലഹീനതെ പ്രദൎശിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. ശീലത്തിന്റെ ദാർഢ്യം അതിന്റെ പഴക്കത്തെ അവലംബിച്ചിരിക്കുന്നു. ഒരേ കാൎയ്യം നാം എത്ര അധികം പ്രാവശ്യം ചെയ്യുന്നുവോ, അതിന്നനുസരിച്ചു നമുക്ക് അതിൽ ആസക്തിയും ഉണ്ടായിത്തീരുന്നു. ചീത്ത നടപടികളെ സംബന്ധിച്ചാണ് ഇത് അധികവും വാസ്തവമായിട്ടുള്ളത്. പൊടി, ബീഡി, സിഗരറ്റ്, മദ്യം മുതലായവ ശരീരത്തിനു യാതോരു ഗുണവും ചെയ്യുന്നില്ല;പ്രത്യുത ധാരാളം ദോഷം ചെയ്യുന്നുണ്ട്. ഈ സംഗതി അറിയാത്തവർ ചുരുങ്ങും. എങ്കിലും ഒരു പ്രാവശ്യം ശീലിച്ചുകഴിഞ്ഞാൽ, ഇതുകളെ ഉപേക്ഷിക്കാൻ നന്നേ പ്രയാസമുണ്ട്. കാപ്പി,

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/83&oldid=201884" എന്ന താളിൽനിന്ന് ശേഖരിച്ചത്