77സ്വഭാവരൂപീകരണത്തിന്, ചെറുപ്പകാലത്തിൽ ഇത്രയും പ്രാധാനൃം കല്പിക്കാനുള്ള കാരണമെന്താണെന്ന ഇനി നാം ആലോചിച്ചുനോക്കുക. ഓരോ സംഗതികളും മനസ്സിൽ നല്ലവണ്ണം പതിയുന്നതു ചെറുപ്പകാലത്താണ്. അപ്പോൾ നാം എന്തെല്ലാം കണ്ടും കേട്ടം ഗ്രഹിക്കുന്നുവോ, അതുകളൊക്കയും മനസ്സിൽ നല്ലവണ്ണം പതിയുകയും അവയ്ക്കു കാലാന്തരത്തിൽ ദാർഢ്യം സിദ്ധിക്കുകയും ചെയ്യുന്നു. “ഒരിക്കലും കളവു പറയരുത്'; സത്യമേ പറയാവൂ എന്നു ഗുരുനാഥൻ കുട്ടികളെ എത്രയും സരസമായ വിധത്തിൽ പറഞ്ഞു ധരിപ്പിച്ചാലും, അവരുടെ മാതാപിതാക്കന്മാരും സഹോദരീസഹോദരന്മാരും വീട്ടിൽനിന്നു കളവുപറയുന്നതു അവർ കേട്ടുവരുന്നപക്ഷം, അവരും അങ്ങിനെതന്നെ ചെയ്യുന്നതാണ്. അനുകരണശീലവും കുട്ടികളിൽ സഹജമായിട്ടുള്ളതാണെന്നുള്ള സംഗതിയും വിസ്മരിക്കത്തക്കതല്ല. ഇങ്ങിനെ ആലോചിച്ചുനോക്കുമ്പോൾ, കുട്ടികളെ സൽസ്വഭാവികളാക്കിത്തീക്കാൻ മാതാപിതാക്കന്മാരും അദ്ധ്യാപകന്മാരും ഭാരവാഹികളാണെന്നു സിദ്ധമാകുന്നു. കുട്ടികൾ അധികം സമയവും അവരുടേ ഗ്രഹങ്ങളിൽ തന്നേയാണ് കഴിക്കുന്നത്. അതുകൊണ്ട് കുട്ടികളേ നന്നാ ക്കുവാനുള്ള അധികം ഭാരം വീട്ടിലുള്ളവക്കാണെന്നുള്ളതിനു യാതോരു സംശയവും ഇല്ല. ഇതിനു പുറമെ ഒരേ അ ദ്ധ്യാപകൻറ കീഴിൽ അധികം കുട്ടികളുണ്ടായിരിക്കുന്നതു കൊണ്ടു് ഓരോ കുട്ടികളുടേയും സ്വഭാവത്തിനു വേണ്ടവി ധം പ്രവത്തിക്കാൻ അദ്ധ്യാപകന്മാക്കു സാധിച്ചു എന്നും വരുന്നതല്ല. ഏതായാലും ഒരു കാര്യം നിസ്സന്ദേഹംപറയാം.
താൾ:Gadyalathika part-1.djvu/82
ദൃശ്യരൂപം