70 വത്തിന്റെ (താറാവിന്റെ) മുട്ട കോഴിമുട്ടകളോടൊപ്പം വെച്ചു, അവ വിരിഞ്ഞതിനുശേഷം,കോഴി ഒന്നായി അവയെ പോറ്റി വളൎത്തുന്നു. കോഴിയും കുഞ്ഞുങ്ങളും ഒരുമിച്ചു നടക്കുമ്പോൾ, വെള്ളമുള്ള വല്ല പ്രദേശവും കണ്ടാൽ വത്തിന്റെ കുഞ്ഞുങ്ങൾ കൂസൽകൂടാതെ അതിൽ ഇറങ്ങി നടക്കുകയും , കോഴി അവയ്കു വല്ല അപകടവും പറ്റുമോ എന്ന് ശങ്കിച്ചു പരിഭ്രമിച്ചു നില്കുകയും ചെയ്യുന്നു. വത്തിന്റെകുട്ടികൾ മേൽകാണിച്ചപ്രകാരം പ്രവൎത്തിക്കുന്നതു അവയുടെ സ്വാഭാവികബുദ്ധിയുടെ പ്രേരണനിമിത്തം മാത്രമല്ലയോ? എന്നാൽ ചില സംഭവങ്ങളെപ്പറ്റി ആലോചിച്ചു നോക്കുമ്പോൾ, തിര്യഗ്ജാതിക്ക് ആലോചനാശക്തികൂടി ഉണ്ടെന്ന് പറയേണ്ടിവരും. ഈ ഉപന്യാസം എഴുതുന്ന ആളുടെ അറിവിൽപ്പെട്ട ഒരു സംഗതിതന്നെ ഒന്നാമതായി പ്രസ്താവിക്കാം. "ആനയ്ക് മണി കെട്ടേണ്ട" എന്നാണ് പഴമൊഴിയെങ്കിലും, ഒരു വികൃതിയായ ആനയുടെ കഴുത്തിൽ മണി കെട്ടേണ്ടി വന്നു. ഇങ്ങിനെ ചെയ്തത്, വല്ല തോട്ടങ്ങളിലും കടന്നു സസ്യവൃക്ഷാദികളെ നശിപ്പിക്കാൻ ഈ ആന ഒരുമ്പെടുന്നപക്ഷം ,ആ വിവരം മണിനാദം വഴിയായി ഉടമസ്ഥന്മാൎക്ക് അറിയാമല്ലോ എന്നു കരുതീട്ടായിരുന്നു. ഈ കാര്യം ആനയും ഗ്രഹിച്ചു ; ഈ ചതിപ്രയോഗത്തിന്റെ ഫലത്തെ ഇല്ലായ്മചെയ്തു . തന്റെ ആഗ്രഹപൂത്തി വരുത്താൻവേണ്ടി. ആന മണിയുടെ ഉള്ളിൽ ചളി നിറച്ചുകളഞ്ഞു! ഇതിനു ആലോചനാശക്തി ഇല്ലെന്നു പറയാമോ?
താൾ:Gadyalathika part-1.djvu/75
ദൃശ്യരൂപം