താൾ:Gadyalathika part-1.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'പാവാരി' ചിലേടങ്ങളിൽ 'പാഹാരി' എന്നും കാണുന്നുണ്ട് ) എന്ന പേർ പവനാഹാരി =വായുഭക്ഷകൻ) എന്നതിൻറെ തത്ഭവമാണെന്നു ചിലർ വ്യാഖ്യാനിക്കുന്നു. ഇദ്ദേഹത്തിൻറെ ഉപദേശങ്ങൾ പ്രായേണ ശ്രീരാമകൃഷ്ണൻറതുപോലെ തന്നെ ആയിരുന്നുവെങ്കിലും, നമുക്കു സൂക്ഷ്മവിവരം നന്നെ കുറയും. ഒരു സിദ്ധൻ. സന്യാസി, എന്നിങ്ങിനെയുള്ള നിലയിൽ, ഇദ്ദേഹത്തിനുള്ള യോഗ്യത സർവ്വസമ്മതമായിട്ടുള്ളതാണു'. ദയാനന്ദസരസ്വതി, ശ്രീരാമകൃഷ്ണപരമഹംസൻ മുതലായവരുടെ പദവിക്കു സമമായിട്ടുള്ള ഒന്നിനു' ഇദ്ദേഹത്തിന് എന്തുകൊണ്ടും അഹതയുണ്ടെന്നു കേശവചന്ദ്രസേനൻ (Keshub Chunder Sen) പ്രസ്താവിച്ചിരിക്കുന്നു. മേൽ പറയപ്പെട്ട സന്യാസിമാരും, രാമമോഹൻറോയി, കേശവചന്ദ്രസേനൻ മുതലായ സമുദായ പരിഷ്കാരികളും തമ്മിലുള്ള ഭേദം ഇന്ത്യക്കാർ നല്ലവണ്ണം മനസ്സിലാക്കീട്ടുണ്ടു്. ലോകത്തേയും അതിലുള്ള നാനാവിധ സുഖാനുഭവങ്ങളേയും, ധനം, സ്ഥാനമാനം മുതലായവയേയും കേവലം തൃജിച്ചുകണ്ടതിനുശേഷം മാത്രമേ, അവർ ഏതു ഗുരുനാഥന്മാരുടേയും വിശ്വാസയോഗ്യതയേയും മാഹാത്മ്യത്തേയും ഗൗനിക്കുകയുള്ളു. കഠിനമായ തപം, പീഡ, മുതലായവയും ഒരു യഥാത്ഥസന്ന്യാസിത്വത്തിനു' ആവശ്യാവശ്യകമായിട്ടുള്ള വയാണു്. കൂടാതെ പൊതുജനങ്ങൾക്ക് അവരിൽ വിശ്വാസം ജനിക്കേണമെങ്കിൽ അ സാധാരണമായും, അമാനുഷികമായും ഉള്ള കൎമ്മങ്ങൾ കൂടി കാട്ടിക്കൊടുക്കേണ്ടിവരും.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/63&oldid=180693" എന്ന താളിൽനിന്ന് ശേഖരിച്ചത്