________________
57യങ്ങളൊക്കെ ചെയ്യാൻ തെയ്യാറായി, തന്റെ സഹോദരൻ എപ്പോഴും അടുത്തുതന്നേയുണ്ടാകും. കലിയുഗം നിമിത്തം ഇന്ത്യക്കു വന്നുചേന്നിട്ടുള്ള സങ്കടങ്ങളെ സഹിപ്പാൻ തനിക്കു ശക്തിയില്ലെന്നു ജ്യേഷ്ഠൻ പലപ്പോഴും പറയാറുണ്ടായിരുന്നുവെങ്കിലും, അതിന്റെ സാരം ഇന്നതാണെന്നു അനുജനു തീരെ മനസ്സിലായില്ല. പൂജ്യപാദനായ പാവാരിബാബ ഒരു ദിവസം തന്റെ പതിവുപ്രകാരമുള്ള സ്റ്റാ നം, ആരാധന മുതലായവ മുറയ്ക്കു നടത്തിയതിനു ശേഷം ശരീരമാസകലം, ശുദ്ധമാക്കിയ വെണ്ണയും സുഗന്ധ ഭൂവ്യങ്ങളും പിരട്ടി, സ്വഭവനത്തിന്റെ നാലു മൂലയ്ക്കും തീക്കൊളുത്തി, ആ അത്യുഗ്രവഹ്നിയിൽ ചാടി ദേഹത്യാഗം ചെയ്തു. ഈ ആപത്തിൽ നിന്നു രക്ഷപ്പെടുത്തുവാൻ ആളുകൾ എത്തുന്നതിനു മുമ്പായി ഇദ്ദേഹം വെന്തു വെണ്ണീരായിപ്പോയി. അവിശിഷ്ടമുണ്ടായ രുന്നതൊക്കെ ഗംഗാനദിയിലെ തീത്ഥജലത്തിൽ വിധിപ്രകാരമുള്ള കമ്മങ്ങളോടുകൂടി നിക്ഷേപിക്കപ്പെട്ടു. ഇതെല്ലാം സംഭവിച്ചിട്ടു വളരെയൊന്നും കഴിഞ്ഞിട്ടില്ല. എങ്കിലും ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളടേയും മററും യഥാത്ഥമായ ഒരു വിവരണം കിട്ടാൻ നന്നേ പണിയുണ്ട്. പരമപാവനനായ ഈ സന്യാസി ശ്രേഷ്ഠൻ താമസിച്ചിരുന്ന ഗ്രഹത്തിന് അഗ്നിബാധഉണ്ടായി എന്നുള്ളതിനെപ്പററി ആക്കുംതന്നെ തക്കമില്ല. എങ്കിലും ചിലർ, ഇദ്ദേഹം ആത്മഹത്യചെയ്തു എന്നു സമ്മതിക്കുന്നതിൽ വിമുഖന്മാരായിരിക്കുന്നു. അവർഅഗ്നിബാധആകസ്മികമായിട്ടുണ്ടായതാണെന്നും പറയുന്നു. മററു ചില രാവട്ടേ ഇതു അദ്ദേഹത്തിന്റെ പവിത്രജീവിതത്തിന്റെ ന്യായമായ പര്യവസാനമായിട്ടും കരുതുന്നു.