53ശം ചെയ്തു, നമ്മെ സന്മാർഗ്ഗബോധമുള്ളവരാക്കിത്തീക്കുന്നു. തന്നിമിത്തം നാം പരിതസ്ഥിതികൾക്ക് കേവലം അധീനരാകാതെ, കൃത്യനിവ്വഹണത്തിൽ നിരതന്മാരായിത്തീരുന്നു. ഇങ്ങിനെ ജീവിതം നയിച്ചു, ചരമഗതി പ്രാപിക്കുന്നവന്റെ പേരിനെ അവന്റെ സൽകൃത്യങ്ങൾ നിലനിത്തുന്നതായിരിക്കും. അവയാവട്ടേ, അവന്റെ പശ്ചാൽഗാമികൾക്ക് പ്രബലങ്ങളായ ഉദാഹരങ്ങളായി ഭവിക്കുകയും ചെയ്യും. ആയതുകൊണ്ട്, നമ്മുടെ പൂവ്വന്മാരുടെ പദ്ധതിയെ അറിഞ്ഞ, അനുസരിച്ചു നടക്കേണമെന്നാഗ്രഹമുള്ളവർ, സാഹിത്യത്തെത്തന്നെ മുറുകെപിടിക്കേണ്ടതാകുന്നു. ഉന്നത സാഹിത്യത്തെ ന്യായാനുസൃതം ഗ്രഹിച്ചിരിക്കുന്നതായാൽ,ഈ ലോകത്തിലുള്ള നാനാദുമ്മാഗ്ഗങ്ങളിലും വൈമനസ്യം ജനിക്കാതിരിക്കയില്ല. സാഹിത്യത്തിന്റെ ഈ ശക്തി പ്രധാനമായിട്ടുള്ള ഒന്നാണ്. നല്ല സ്വഭാവം , നല്ല നടപടിക്രമം ഇല്ലാത്തവരുടെ ബുദ്ധിതൈക്ഷ്ണ്യം നിസ്സാരമത്രേ. അത്രമാത്രമല്ല അതു അപകടത്തെ ഉണ്ടാക്കിത്തീക്കുന്നതാണെന്നു കൂടി പറയേണ്ടിയിരിക്കുന്നു. പരിശുദ്ധമായ നടപടിക്രമം, സൂര്യപ്രഭ ചെടികൾക്ക് ഏതുപ്രകാരത്തിലാണോ, അതേപ്രകാരത്തിലാണ് നമ്മുടെ മനസ്സിന്. അതുമാത്രമേ നമ്മേ, ഉന്നതതരവും പവിത്രതരവുമായ ആലോചനകളിലേയ്ക്ക് നയിക്കുകയുള്ളപർു. സാഹിത്യസാരം ഗ്രഹിച്ചവന് ഇത് എത്രയും എളുപ്പമായിട്ടുള്ളതാണുതാനും.
താൾ:Gadyalathika part-1.djvu/58
ദൃശ്യരൂപം