താൾ:Gadyalathika part-1.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52 യിത്തീരേണ്ടുന്നത് അവരുടേ മുറയാണെന്നു മനസ്സിലാക്കണം. ഗുരുനാഥന്മാരും വിദ്യാത്ഥികളും തമ്മിലുള്ള സാഹചര്യം, വിദ്യാത്ഥിസദനം, സമാജങ്ങൾ, നമ്മുടെ പൂവികമഹാന്മാരേപ്പറ്റിയുള്ള ജ്ഞാനം, എന്നിവ സ്വഭാവനിമ്മിതിക്കുതകുന്നവയാണ്. സാഹിത്യസമുദ്രത്തിൽ ആണ്ടുകിടക്കുന്ന തത്ത്വരത്നങ്ങളുടെ മഹിമയെപ്പറ്റി ഗുരുനാഥന്മാർ ശിഷ്യന്മാരോട് ഉപദേശിക്കുന്നത് എത്രയും ഉത്തമമായിരിക്കും. മനുഷ്യരുടെ സാരഗൎഭങ്ങളായ അഭിപ്രായങ്ങളും ഉന്നതമങ്ങളായ ആലോചനകളും, സാഹിത്യത്തിൽ സ്ഥിതിതിചെയ്യുന്നു.സാഹിത്യക്കലവറയിൽ വിലീനമായി കിടക്കുന്ന തരത്തിലുള്ള ഭാവനാവൈചിത്ര്യം മറ്റെങ്ങും ഉണ്ടായിരിക്കില്ല. സാഹിത്യം നമുക്ക് കൎത്തവ്യാകൎത്തവ്യോപദേശം തരുന്നു. ഏറ്റവും പരിശുദ്ധവും ദൈവികവും ആയ സദാചാരപരിശീലനത്തെ അതു നിഷ്കർഷിക്കുന്നു. ഈ ലോകത്തെ യഥാവിധി ഭരണം ചെയ്തു കൊണ്ടുപോകുന്നതായ സത്യം സ്നേഹം, മുറ, ഭക്തി, നീതി, മുതലായവയ്ക്കള്ള ശരിയായ യോഗ്യത, സാഹിത്യത്തിലെന്നപോലെ മറ്റെങ്ങും തിളങ്ങിക്കാണുന്നതല്ല. ഇവ ഓരോ രാജ്യക്കാരുടേയും സാഹിത്യത്തിലും ഉണ്ടായിരിക്കും.അവയെ ശരിയായി ഗ്രഹിച്ചും ന്യായമായി പരിപാലനം ചെയ്തംകൊണ്ടു വർത്തിക്കുന്ന രാജ്യക്കാൎക്കു തന്നിമിത്തം പ്രത്യേകം ഒരു ശോഭതും ശ്രേയസ്സും ഉണ്ടായിരിക്കുന്നതാണ്. സാഹിത്യത്തിൽ അടങ്ങിയിരിക്കുന്ന മഹത്തായ തത്വങ്ങൾ, കൃത്യാകൃത്യോപദേ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/57&oldid=181000" എന്ന താളിൽനിന്ന് ശേഖരിച്ചത്