താൾ:Gadyalathika part-1.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

39 ചിലർ, മററുള്ളവർ ഓരോന്ന് വളരേ നേരം കേട്ടു് ഒരു മാതിരി വെറുപ്പുതോന്നി, പെട്ടെന്നു ഒരു ഉണർച്ചയോടുകൂടി അല്പംവല്ലതും പറഞ്ഞു കുറെനേരം വീണ്ടും മിണ്ടാതേനിൽക്കുന്നു. പിന്നെയും കുറെ കഴിഞ്ഞാൽ അല്പം വല്ലതും സംസാരിക്കുന്നു. 'രസികന്മാരായ' ചിലൎക്കു സംഭാഷണത്തിൽ ചില അപകടങ്ങൾ പറരാറുണ്ടു്. രസികന്മാർ തമ്മിൽ സംസാരിക്കുമ്പോൾ ഈ മാതിരി അബദ്ധങ്ങൾ കുറേ അധികവുമാകുന്നു. നേരമ്പോക്കില്ലാതെ വല്ലതും പറയുവാൻ വായ തുറക്കുന്നപക്ഷം, അനാവശ്യമായി കുറേ വാക്കുകൾ ചിലവഴിച്ചുപോയല്ലോ എന്നു അവർ വിചാരിക്കുന്നു. നേരമ്പേക്കുള്ളതായി വല്ലതും ആലോചിച്ചു പിടിച്ചു പറവാനുള്ള അവരുടെ പ്രയത്നം അവൎക്കെന്നപോലെ ശ്രോതാക്കൾക്കും സങ്കടമായി തോന്നുന്നു മററുള്ളവരേക്കാൾ മാന്യത ഉണ്ടാവാൻ വല്ലതും ചെയ്യണമെന്നാണ് അവരുടെ വിചാരം. അങ്ങിനെ ചെയ്യാത്തപക്ഷം അവരേയും മററുള്ള സാധാരണന്മാരുടെ ഇടയിൽ എണ്ണിക്കളയുമല്ലൊ എന്നു വ്യസനിക്കുന്നു. അവക്കു നാലാളുകൾ കൂടിയ ദിക്കിൽ 'വമ്പ'ന്മാരായെ സുഖമുള്ളു. മറെറാന്നും കിട്ടാത്തപക്ഷം, തങ്ങളെപ്പററിയെങ്കിലും ഒരു ധൂൎത്ത് പറയാതിരുന്നുകൂട. ചില രസികന്മാൎക്കു, എവിടെച്ചെന്നെത്തിയാലും അവരുടെ യോഗ്യത എല്ലാവരും കണ്ടറിഞ്ഞുകൊണ്ടാടിയാലേ, മനസ്സുകമുള്ളു. അവൎക്കു എല്ലാദിക്കിലും അഗ്രഗണ്യത്വം അനുവദിച്ചുകിട്ടണം; മററുള്ളമരിൽനിന്നു വല്ലതുംഗ്ര

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/44&oldid=180285" എന്ന താളിൽനിന്ന് ശേഖരിച്ചത്