താൾ:Gadyalathika part-1.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


2 എന്റേ ഈ ഗദ്യോപഹാരം വായനയിൽ അഭിരുചിയുള്ള കേരളീയമഹാജനങ്ങൾക്കും ഉപകാരപ്രദമോ സന്തോഷാവഹമോ ആയിത്തീരുന്നപക്ഷം, ഞാൻ ചരിത്രാത്ഥനായി. “നോൎമ്മൻറ” അച്ചടിയുടേ യോഗ്യത കേരളത്തിലെങ്ങും സുപ്രസിദ്ധമായിട്ടുള്ളതാണ്'. “നല്ല അച്ചടി വേണമെങ്കിൽ, നോൎമ്മനിൽത്തന്നെ പോകണം” എന്നു ഇപ്പോൾ പലരും പറയാറുണ്ട്. ഈ അഭിപ്രായത്തിന്റേ യാഥാൎത്ഥ്യത്തിനു ഈ പുസ്തകംതന്നെ ശരിയായ സാക്ഷ്യം വഹിക്കുമെന്നു വിശ്വസിക്കുന്നു. പലപല ജോലിത്തിരക്കുകളുടേയും ഇടയിൽ രണ്ടാഴ്ച കൊണ്ടു് ഈ പുസ്തകം ഇത്രയും ഭംഗിയായി അച്ചടിച്ചു തന്നതിനു നോൎമ്മൻ മുദ്രണാലയക്കാരുടേ നേരേ എനിക്കുള്ള കൃതജ്ഞതയേ ഇവിടേ സന്തോഷ പുരസ്സരം രേഖപ്പെടുത്തിക്കൊള്ളുന്നു. ചാലപ്പുറം , 7-8-'28 I ടി. വി. രയരപ്പക്കുറുപ്പ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/4&oldid=201936" എന്ന താളിൽനിന്ന് ശേഖരിച്ചത്