താൾ:Gadyalathika part-1.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മു ഖ വു ര .

മുഖവുര ഏതു പുസ്തകത്തിനും അത്യന്താവശ്യകമാണത്രേ. “നല്ല പുസ്തകത്തിനു മുഖവുര ആവശ്യമില്ല” എന്നു ഇംഗ്ലീഷിൽ ഒരു പഴമൊഴി ഉണ്ട്. മുഖവുര എഴുതാതിരുന്നാൽ, ആംഗലഭാഷാഭിജ്ഞന്മാർ ഇപ്രകാരമുള്ള ഒരഭിമാനം എനിക്കുണ്ടോ എന്നു ശങ്കിക്കാനും മതി. ഇങ്ങിനേയുള്ള ചില ആലോചനകൾ നിമിത്തമാണു് ഒരു ചെറിയ മുഖവുര എഴുതാമെന്നു തീൎച്ചപ്പെടുത്തിയതു്.

“ഗദ്യലതിക” എന്ന ഈ പുസ്തകത്തിലേ മിക്ക ഉപന്യാസങ്ങളും ആത്മപോഷിണി, സമുദായദീപിക, ഭാഷാപോഷിണി, സമഭാവിനി, കേരള ചന്ദ്രിക, വിദ്യാപോഷിണി, ഗുരുനാഥൻ, സദ്ഗുരു എന്നീ മാസികകളിൽ പ്രസിദ്ധിപ്പെടുത്തിട്ടുള്ളവയാണ്. ചിലവ ഇപ്പോൾ പുതുതായി എഴുതിത്തിൎട്ടുംഉണ്ടു. ഇങ്ങിനെ ഒരു ഗദ്യസംഗ്രഹത്ത പ്രസിദ്ധിപ്പെടുത്തുവാൻ ചില കാരണങ്ങൾ ഇല്ലാതേയും ഇല്ല. ആരോഗ്യത്തേസംബന്ധിച്ചല്ലാതെ ഞാൻ യാതോരു പുസ്തകവും പ്രസിദ്ധീകരിക്കാത്തതിനേപ്പറ്റി പലൎക്കും കലശലായ ആക്ഷേപം ഉണ്ട്. ഈ പ്രസിദ്ധീകരണം ആ ആക്ഷേപത്തേ അല്പമെങ്കിലും നിരാകരിക്കുമെന്നു വിശ്വസിക്കുന്നു. ചില മാഘമിത്രങ്ങളുടെ സ്നേഹപൂൎവ്വമായ നിർബ്ബന്ധവും എന്നേ ഈ ഉദ്യമത്തിലേയ്ക്കും പ്രബലമായി പ്രേരിപ്പിച്ചിട്ടുണ്ടെന്നുള്ള സംഗതിയേയും ഞാൻ അപലപിക്കുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/3&oldid=201934" എന്ന താളിൽനിന്ന് ശേഖരിച്ചത്