25 നിത്യംകല്യാണവാഹീ,കരജിതവസുധഃ,സൎവ്വദാ പൂർണ്ണകാമോ വിഖ്യാതഃകൎണ്ണവൃത്ത്യാ,നചവചസികടുഃ,ചിത്രപാകാനുഭോഗീ, കോശാപേക്ഷി, പരസ്മാദ്വിദിത, ബഹുകഥസ്തല്പരഃ പുണ്യലോകേ,ഷ്വിത്ഥം രാജാധിരാജത്വമിവതവരപുസ്തത്ര'കംപം' പ്രതീമ. ഭോജരാജാവും അദ്ദേഹത്തിന്റെ ശത്രുവും കകാരാദ്യമായ വിശേഷണപദങ്ങളേ പകാരാരംഭമാക്കി വ്യാഖ്യാനിച്ചാൽ സമന്മാരാണ് എന്നത്രേ ഇതിന്റെ താല്പൎയ്യം. കാളിദാസരുടേ തല്ക്കാലയുക്തിയേ വെളിപ്പെടുത്തുന്ന ഈ കഥ പക്ഷേ പലരും കേട്ടിട്ടുണ്ടായിരിക്കാം. കേട്ടിട്ടില്ലാത്തവരും പലരും ഉണ്ടാവാം. അവൎക്കെങ്കിലും ഇതു രസകരമായിരിക്കുമെന്നു വിശ്വസിക്കുന്നു. 6. ഒരു ഇന്ത്യക്കാരൻ കണ്ട അമേരിക്ക. പരിഷ്കാരത്തിൻെറ പരമകാഷ്ഠ പ്രാപിച്ചിട്ടുള്ള പാശ്ചാത്യരാജ്യങ്ങളിലെ ഒാരോ നടപടികളേയും, സമ്പ്രദായങ്ങളേയും അറിഞ്ഞിരിക്കുന്നതു് നമുക്കു എല്ലാംകൊണ്ടും ഉപകാരപ്രദവും, രസാവഹവും ആയിരിക്കാനേ തരമുള്ളു. ഈ ഉപന്യാസത്തിനു വിഷയമാക്കീട്ടുള്ളത , അമേരിക്കയിലുള്ള ഭാൎയ്യാഭൎത്തൃസ്നേഹസ്ഥിതിയേയാണ്. പാശ്ചാത്യ
താൾ:Gadyalathika part-1.djvu/30
ദൃശ്യരൂപം