24 പ്രയാസമായിത്തോന്നി. ശുഭമസ്‌തു എന്ന ചുരുങ്ങിയ വച നമായലോ എന്ന ചോദ്യത്തിന് ,അതും സാഹസമാണെ ന്ന ഉത്തരം കിട്ടി. ഒടുവിൽ, സ്വസ്ത്യസ്തു എന്ന ഏറ്റവും ചെറുതായ പദംകൊണ്ടു നിവർത്തിക്കാമെന്നുറച്ചു. ബ്രാഹമണൻ സ്വസ്തൃസ്തു സ്വസ്തൃസ്തു എന്നു ഉരുവിട്ടുംകൊണ്ടി രുന്നു. ഇങ്ങിനെ ഉരുക്കഴിച്ചുംകൊണ്ടു അവർ രാജധാനിയലക്കു യാത്രയായി.
രാജമന്ദിരം അടുക്കുംതോറും ബ്രാഹ്മണൻ എന്താണു ണ്ടാവാൻ പോകുന്നതെന്നറിയാെതെസ, കിടുകിട വിറച്ചുതുട ങ്ങി. വിദ്വജ്ജനങ്ങളും അനവധി ഹാജരുണ്ടായിരുന്നു. അ ദേഹത്തെ യോഗ്യതാനുസരണം സ്വീകരിപ്പാൻവേണ്ടി തെ യ്യാറാക്കിയിരുന്ന ആഘോഷങ്ങളും അലങ്കാരങ്ങളും മറ്റും കണ്ടപ്പോഴുണ്ടായ പരിഭ്രമംനിമിത്തം ഇദ്ദോഹം സ്വസ്ത്യസ്തു എന്നതു തീരെ മറന്നു. രാജാവു നമസ്കരിച്ചപ്പൊഴൊ, കിം കർത്തവ്യതാമൂഡനായി കപഃ കപഃ എന്ന ശബ്ദം പുറ പ്പെടുവിക്കുക മാത്രം ചെയ്തു. സവ്വരും ഒരുപോലെ വിസ്മയീച്ചു, ഇതാണോ കാളിദാസഗുരു എന്നു വിചാരിച്ച, മൂക്കിന്മോൽ വിരൽ വെച്ചു.
ബുദ്ധിമുട്ട് എന്ന നിലയിൽ നിന്നു എത്രയോ ദൂരസ്ഥനായിരുന്ന കാളിദാസർക്കാവട്ടെ കുലുക്കം ഒട്ടും തന്നെ ഉണ്ടായില്ല. അവിടെ സന്നിഹിതരായിരുന്നവരോട് ,തന്റെ ഗുരുശ്രേഷ്ൻ സൂത്രരൂപേണ മാത്രമേ സംസാരിക്കുകയുള്ളൂ എന്നും,ഇപ്പോൾ പറഞ്ഞതിന്റെ സാരം ഇതാണെന്നും പറഞ്ഞ് താഴെക്കൊടുക്കുന്ന ശ്ലോകം ചൊല്ലി.