Jump to content

താൾ:Gadyalathika part-1.djvu/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

118 പാണ്ഡിത്യം, സ്വഭാവവൈശിഷ്ട്യം, പ്രവൃത്തിചെയ്യാനുള്ള പ്രാപ്തി, എന്നിവയേക്കുറിച്ചു ശരിയായി ഗ്രഹിച്ചു. തദനന്തരം അവർ ബോസ്സിൻേറ വലിയ സ്നേഹിതന്മാരും ഗുണകാംക്ഷികളും ആയിത്തീൎന്നു. ഇംഗ്ലീഷുകാരോടു വിജയകരമായി പെരുമാറാനുള്ള രഹസ്യം പിന്തിരിയാതിരിക്കുകയാണെന്നു ബോസ്സിനു നല്ലവണ്ണം മനസ്സിലായി. ബോസ്സിൻേറ അഭിപ്രായത്തിൽ, പ്രസിഡൻസികോളേജിൽ അപ്പോഴുണ്ടായിരുന്ന ശാസ്ത്രപരീക്ഷണശാല വളരേ മോശമായിരുന്നു. എങ്കിലും അദ്ദേഹം ക്ഷമയോടുകൂടി പ്രവർത്തി എടുത്തു പത്തു കൊല്ലംകൊണ്ടു ഒരു ചെറിയ പരീക്ഷണശാല ഉണ്ടാക്കി. ഒരു തകരപ്പണിക്കാരൻെറ സാഹായ്യത്തോടുകൂടി ചില പുതിയ യന്ത്രങ്ങൾ ഉണ്ടാക്കി. അദ്ദേഹം വിദ്യുത് പ്രചാരത്തേസംബന്ധിച്ചു ചില പരിശോധനകൾ നടത്തി. 1896ൽ ജഗദീശബോസ്സു തൻേറ ശാസ്ത്രീയ പരിശോധനകളേക്കുറിച്ചുള്ള ഒന്നാമത്തെ ഉപന്യാസം 'രാജകീയസമാജ'ത്തിനു ( Royal Society) അയച്ചുകൊടുക്കുകയും അവർ അതിനെ ശ്ലാഘിച്ചു അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻവേണ്ടി പാരിതോഷികമായി അല്പം ധനം നൽകുകയും ചെയ്തു. പരീക്ഷയ്ക്കിരിക്കാതെ തന്നെ ലണ്ടൻ സ വകലാശാല അദ്ദേഹത്തിനു “ഡോക്ടർ ഓഫ സയൻസ്സ (doctor of Science ) എന്ന സ്ഥാനവും കൊടുത്തു. കേൽവിൻ പ്രഭുവും മിസ്ററർ കോൎണ്ണ എന്ന ആളും ബോസ്സിനു അദ്ദേഹത്തേ പ്രശംസിച്ചുംകൊണ്ടു എഴുത്തുകൾ അയച്ചു. ഈ അഭിവാദനങ്ങളേകൊണ്ടു അദ്ദേഹത്തിനു അശേഷം അഭിമാനമോ ഗൎഠ്വമോ ഉണ്ടായില്ല. ഇതുകളെല്ലാം സ്ഥ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/123&oldid=199817" എന്ന താളിൽനിന്ന് ശേഖരിച്ചത്