താൾ:Gadyalathika part-1.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

119 രേഴുത്തോടുകൂടി, കല്ക്കത്തയിലേയ്ക്കും തിരിച്ചുവന്നു. ദയാലുവായ റിപ്പൺ പ്രഭു അദ്ദേഹത്തെ സസ്നേഹം സ്വീകരിക്കുകയും വിദ്യാഭ്യാസവകുപ്പിൽ ഒരു ഉദ്യോഗം കൊടുക്കാമെന്നു പറയുകയും ചെയ്തു. ബോസ്സു കല്ക്കത്തയിലെ വിദ്യാഭ്യാസ മേലദ്ധ്യക്ഷനെ ചെന്നുകണ്ടപ്പോൾ അദ്ദേഹം ബോസ്സിനു “പ്രൊവിഷ്യൻ സർവ്വീസ്സി'ലുള്ള ഒരു ഉദ്യോഗം കൊടുക്കാമെന്നു പറഞ്ഞു. അതിൽ സംതൃപ്തനാവാത്തതുകൊണ്ടു ബോസ്സ്" ആ പ്രവൃത്തിവേണ്ടെന്നുവെച്ചു. തദനന്തരം ഇന്ത്യാഗവണ്മെണ്ടിൻറ ശാസനനിമിതം, സർ ആൽഫ്രഡ് സുക്രോഫററു എന്ന "ഡിരക്ടർ” ബോസ്സിനു കല്ക്കത്താ പ്രസിഡൻസി കോളേജിൽ പ്രകൃതിശാസും പഠിപ്പിക്കാനും "ഇമ്പീരിയൽ സൎവിസ്സി"ലുള്ള ഒരു ഉദ്യോഗം നൽകി. . കോളേജിലേ അപ്പോഴത്തെ പ്രിൻസിപ്പാളായിരുന്ന മിസ്റ്റർ സി. എച്ചു് ടോണി, ഈ നിയമനത്തിൻറ അനാശാസ്യതയേക്കുറിച്ചു ഘോഷിച്ചു. ഇന്ത്യക്കാക്കു ശാസ്ത്രീയവിഷയങ്ങൾ പഠിപ്പിക്കാനുള്ള സാമൎത്ഥ്യവും വാസനയും ഉണ്ടായിരിക്കയില്ലെന്നും ഈ വിഷയത്തിൽ ഭാരതീയർ പാശ്ചാത്യാധ്യാപകന്മാരേ ശരണം പ്രാപിക്കാതെ നിർവാഹമില്ലെന്നും അദ്ദേഹം മറുത്തുപറഞ്ഞു. പ്രസിഡൻസി കോളേജിൽ മൂന്നു കൊല്ലം പ്രവൃത്തി എടുക്കുന്നതിനിടയിൽത്തന്നേ, ബോസ്സിനു പഠിപ്പിക്കുന്ന കാര്യത്തിലും ഭരണവിഷയത്തിലും അന്യാദൃശമായ സാമൎത്ഥ്യം ഉണ്ടെന്നു എല്ലാവൎക്കും അറിയാൻ സാധിച്ചു. കോളേജിലെ പ്രിൻസിപ്പാളും ഡിരൿടരും അദ്ദേഹത്തിൻറ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/122&oldid=181045" എന്ന താളിൽനിന്ന് ശേഖരിച്ചത്