7 ഇതിനുശേഷം രാജാവു് 'തന്റെ പുത്രന്മാരോടു' അവരവരുടെ സ്ഥാനത്തേയ്ക്കു പോയ്ക്കൊള്ളുവാൻ ആജ്ഞാപിക്കുകയും, താൻ അവർ പറഞ്ഞതിനെപ്പറ്റി ഗാഢമായിആലോചിക്കുകയും ചെയ്തു. പിന്നീടു താൻ തന്റെ മന്ത്രിയേവരുത്തി ഇപ്രകാരം പറഞ്ഞു, "ഞാൻ പ്രസിദ്ധപ്പെട്ട മെക്കയിലേയ്ക്കു തീത്ഥയാത്രചെയ്ത് എൻേറ പാപങ്ങൾക്കു മോചനം വരുത്തേണമെന്നു വിചാരിക്കുന്നു. എൻേറ കൂടെ അകമ്പടിയും മററും ആവശ്യമില്ല. തനിയേതന്നെ പോകാനാണു് ഭാവം. ഞാൻ നഗ്നപാദനായും നഗ്നശിരസ്തനായും യാത്ര ചെയ്യേണമെന്നു് ഉദ്ദേശിക്കുന്നു്. ഈ യാത്രയിൽ ഞാൻ വഴിയിൽവെച്ചു മരിക്കേണമെന്നാണു് അള്ളയുടേ കല്പന എങ്കിൽ, എൻെറ മൂന്നു മക്കളും കൂടി ഒന്നായി രാജ്യം ഭരിക്കേണമെന്നാണു എൻെറ കല്പന." രാജാവു മെക്കയ്ക്കു പോയിട്ടു ഒരു കൊല്ലം കഴിഞ്ഞു. ആ കൊല്ലത്തിലേ കൊയ്ത്തുംമററും അവസാനിച്ചു. ജനങ്ങൾ അവരുടേ വിനോദത്തിനുവേണ്ടി പലേ ഏപ്പാടുകളും ചെയ്തുവരുകയായിരുന്നു. പെട്ടെന്നു, 'രാജാവു് ചരമഗതി പ്രാപിച്ചിരുന്നു' എന്നുള്ള വിവരം രാജ്യമെങ്ങും പരന്നു. ജനങ്ങൾ വളരെ വ്യസനിച്ചു. മന്ത്രി രാജകല്പനയേ തൻേറ മക്കളേ അറിയിച്ചു. അവർ മൂവ്വരുംകൂടി രാജ്യഭാരം ആരംഭിക്കുകയും ചെയ്തു. ഇങ്ങിനെ ഒരു കൊല്ലം പിന്നേയും കഴിഞ്ഞു. കൊയ്ത്തിനുള്ള കാലം സമീപിച്ചുവന്നു. അപ്പോൾ പട്ടണത്തിലേയ്ക്കു ഒരു ഭിക്ഷു വളരെ ശ്രമത്തോടുകൂടി നടന്നുപോകു
താൾ:Gadyalathika part-1.djvu/12
ദൃശ്യരൂപം