Jump to content

താൾ:Gadyalathika part-1.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6 ശേഷം രാജ്യഭരണത്തിനു് ആരാണ് ഉത്തമൻ എന്നു തീച്ചപ്പെടുേത്തണം."

  ഈ ആലോചനയ്ക്കനുസരിച്ചു് ,  തന്റെ പുത്രന്മാരേ വിളിച്ചുകൊണ്ടുവരരുവാൻ ഒരു അടിമയെ അയച്ചു. അവരുടെ ദൃഡതരമായ ശരീരവും രൂപലാവണ്യവും കണ്ടപ്പോൾ രാജാവിനു തൻറെ യൗവ്വനം ഓമ്മവന്നു. രാജാവ് പുത്രന്മാരോട് ഇപ്രകാരം അരുളിച്ചെയ്തു:-"ഞാൻ നിങ്ങളെ വിട്ടുപിരിഞ്ഞു പോകേണ്ടുന്ന കാലം അടുത്തിരിക്കുന്നു. എൻെറ കാലത്തിനുശേഷം രാജ്യം ഭരിക്കാൻ നിങ്ങളിൽ ആരാണ് ഉത്തമൻ എന്നു അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഈ ഉദ്ദേശത്തോടുകൂടി, നിങ്ങളിൽ ആരാണു് എന്നേ അധികം സ്നേഹിക്കുന്നതു് എന്നു ഞാൻ ചോദിക്കുന്നു."
 ഈ ചോദ്യം കേട്ടപ്പോൾ, ഒന്നാമത്തെ മകൻ ഇങ്ങിനെ മറുപടി പറഞ്ഞു:-"പ്രിയ പിതാവേ, എനിക്കു അവിടുത്തോടുള്ള സ്നേഹം,   കടല്ക്കരയിലെ അടിച്ചലറുന്ന സമുദ്രക്കത്തക്കാൾ അഗാധവും വിസ്തൃതവും ഗംഭീരവും ആകുന്നു.:" ദ്വിതീയപുത്രൻ, "എൻെറ പ്രിയപിതാവും രാജാവും ആയുള്ളോവേ, എൻറെ സ്നേഹം എത്രമാത്രമാണെന്നു ഉപമിച്ചു തീരുമാനിക്കാൻ ഇഹപരലോകങ്ങളിൽ ഇന്നേവരെ യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല." എന്നു മറുപടി പറഞ്ഞു. മൂന്നാമത്തെ പുത്രൻ, "ഞാൻ എൻെറ അച്ഛനെ നല്ലവണ്ണം സ്നേഹിക്കുന്നു; ഉതിലധികം എനിക്കു യാതൊന്നും പറവാനില്ല," എന്നു ബോധിപ്പിച്ചു.
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/11&oldid=179574" എന്ന താളിൽനിന്ന് ശേഖരിച്ചത്