താൾ:Gadya Ramayanam (Kadhanandhini) 1927.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

144 കഥാനന്ദിനി കാര്യം നിർവഹിക്കേണ്ടത് എങ്ങനെയെന്നു, തന്നെ പിതാമഹൻ ഗ്രഹിപ്പിച്ചതുപോലെ, അങ്ങിങ്ങു നടന്നു വൈരാഗ്നി വളർത്തിവിടുന്നതിൽ സദാ നിരതയായ ആ മന്ഥം ശരിയായി പ്രവർത്തിക്കുയും ചെയ്തു.‌

             രാമായണം: രണ്ടാം ഖണ്ഡം.
  കർമ്മവ്യഗ്രനും, ധർമ്മപരനും, വൃദ്ധസേവനുമായ ദശരഥൻ, തനിക്ക് ഉണ്ണികൾ പിറന്നതിൽ അത്യന്തം സംപ്രീതനായി. ആ തേജസ്വികളായ പുത്രന്മാർ ക്രമത്തിൽ

വളർന്നുവന്നു. അവർ വേദോപനിഷത്തുകളിലും ധനുർവേദങ്ങളിലും കുശലൻന്മാരായി. യഥാകാലം ബ്രഹ്മചര്യയ്യത്തെ വിധിപോലെ അനുഷ്ഠിച്ചതിൽപ്പിന്നെ ആ ദശരഥികൾ വേളികഴിച്ചു. ഇതെല്ലാം കണ്ടു ദശരഥരാജാവു സംപ്രീതി വളർന്നു സസുഖം വാണു. മനോഹാരിത്വംകൊണ്ടു് പിതാവിന്നു് ഉൾക്കുളിരേകുന്ന ധീമാനായ രാമൻ_ദശരഥന്റെ ആ ജ്യേഷ്ഠപുത്രൻ_പ്രജകളെ മുഴുവൻ സന്തോഷിപിച്ചുകൊണ്ടു വർത്തിച്ചു. താൻ വയോധികനായപ്പൊൾ മതിമാനായ ദശരഥനു പുരോഹിതന്മാരോടും ധർമ്മജ്ഞന്മാരായ സചിവന്മാരോടുംകൂടി അലോചിച്ച രാമനെ യുവരാജാവായി അഭിഷേകംചെയ്യുവാൻ തീർമാനിച്ചു. കാലോചിതമായ കർമ്മംതന്നേയാണു് ഇതെന്നു മന്ത്രിസത്തമന്മാർ ശരിവെക്കയും ചെയ്തു. അരുണവർണ്ണം കലർന്ന മിഴികൾ; നീണ്ടുരുണ്ട കൈകൾ;

മത്തഗജത്തേപ്പോലെ ചുറ്റുമുള്ളവ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/12&oldid=159488" എന്ന താളിൽനിന്ന് ശേഖരിച്ചത്