താൾ:Gadgil report.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


............................................................................................................................................................................................................

ബോക്‌സ്‌ 8 : മഹാബലേശ്വർ പഞ്ചഗനി പരിസ്ഥിതി ദുർബ്ബല മേഖല

(HLMC - High Land Monitoring Committee - ഉന്നതാധികാര മേൽനോട്ട സമിതി ചെയർമാൻ ശ്രീ ഡി മേത്ത അവതരിപ്പിച്ചത്‌)

സംക്ഷിപ്‌ത പശ്ചാത്തലം

മലമുകളിലെ പ്രശസ്‌തമായൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌ മഹാബലേശ്വർ പഞ്ചഗണി. ഉത്തരപശ്ചിമ ഘട്ടത്തിലെ ഇത്തരത്തിലുള്ള ഏക കേന്ദ്രം കൂടിയാണിത്‌. ഈ മേഖലയ്‌ക്ക്‌ ഒരു സമ്പന്ന പ്രകൃതി പൈതൃകമുണ്ട്‌. കൃഷ്‌ണ, കൊയ്‌ന നദികൾ ഇവിടെയാണ്‌ ഉത്ഭവിക്കുന്നത്‌. വിനോദസഞ്ചാരികളുടെ ബാഹുല്യവും അതുമായി ബന്ധപ്പെട്ട അനധികൃത കുടിയേറ്റവും ഹോട്ടൽ നിർമ്മാണവും വനനശീകരണവും ഖരമാലിന്യങ്ങളും ഗതാഗതകുരുക്കുമെല്ലാം ഈ പ്രദേശത്തിന്‌ കടുത്ത ഭീഷണിയാണ്‌.

ഈ അനിയന്ത്രിത വികസനത്തിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത്‌ ഇവിടുത്തെ 123.96 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബ്ബല മേഖലയായി പ്രഖ്യാപിച്ചുകൊണ്ട്‌ 2001 ജനുവരിയിൽ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രിതമായ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഇത്‌. കൃഷ്‌ണ ജല തർക്ക ട്രബ്യൂണലിന്റെ അടുത്തകാലത്തുണ്ടായ വിധി മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു 'അൽമാട്ടി' അണക്കെട്ടിനേയും അതിന്റെ വൃഷ്‌ഠി പ്രദേശങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളവയാണ്‌ കൃഷ്‌ണ, കൊയ്‌ന നദികൾ.

കൃഷ്‌ണ നദിയിലെ 'ധോം, ബാൽക്കാവടി അണക്കെട്ടുകളും' , കൊയ്‌ന നദിയിലെ ജലസംഭരണിയും വളരെ ശ്രദ്ധാപൂർവ്വം പരിരക്ഷിച്ചാൽ മാത്രമേ അൽമാട്ടി അണക്കെട്ടിന്‌ മേൽഭാഗത്തുള്ള പ്രദേശത്തെ മഴക്കാലത്ത്‌ പ്രളയക്കെടുതിയിൽ നിന്ന്‌ രക്ഷിക്കാൻ കഴിയൂ. അതുകൊണ്ട്‌ തന്നെ മഹാബലേശ്വർ പഞ്ചഗണി പരിസ്ഥിതി ദുർബ്ബല മേഖലയുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു.

മൺസൂൺ കാലത്ത്‌ മഹാബലേശ്വറിൽ ലഭിക്കുന്ന 8000 മി.മീ മഴവെള്ളം ഇവിടത്തെ വനപ്രദേശങ്ങളും 9 പീഠഭൂമികളും മറ്റും ചേർന്നാണ്‌ വലിച്ചെടുക്കുന്നത്‌. ഇവിടുത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ ലഭ്യതയിലും കാലാവസ്ഥയിലും കാവ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്‌.

ഈ മേഖലയുടെ പരിസ്ഥിതി നദീതട പ്രാധാന്യത്തിനു പുറമേ പ്രതിവർഷം ഇവിടെ എത്തുന്ന 10 ലക്ഷം വിനോദസഞ്ചാരികൾക്ക്‌ ആവശ്യമായ ഉയർന്ന നിലവാരമുള്ള താമസ-ഭക്ഷണ സൗകര്യങ്ങളും ഇവിടെ ഒരുക്കേണ്ടതായിട്ടുണ്ട്‌.

ഇതിനു പുറമേയാണ്‌ തദ്ദേശവാസികളുടെ ജീവിതാവശ്യങ്ങൾ.

മോണിട്ടറിങ്ങ്‌ കമ്മറ്റിയുടെ പ്രവർത്തനം

ഉന്നതതല അവലോകനസമിതിയുടെ ആദ്യ നിയമനം 2002 മുതൽ 2005വരെയും രണ്ടാമത്തെ നിയമനം 2008 മുതൽ 2012 വരെയും ആയിരുന്നു.

സമിതിയുടെ പ്രധാന തീരുമാനങ്ങൾ ചുവടെ

പ്രവർത്തന - വികസനാധിഷ്‌ഠിത തീരുമാനങ്ങൾ :

1. മേഖലാപ്ലാൻ

ഉന്നതതല സമിതി മേഖലാപ്ലാൻ വിശദമായി പരിശോധിക്കുകയും ചില കൂട്ടിച്ചേർക്കലുകളും ഭേദഗതികളും വരുത്തി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ സമർപ്പിച്ചു. മന്ത്രാലയം ഇത്‌ പൂർണ്ണമായി അംഗീകരിച്ച ശേഷം വിജ്ഞാപനം ചെയ്യാനായി മഹാരാഷ്‌ട്ര സർക്കാരിന്‌ നൽകി.

ഈ മേഖലയിലെ വെള്ളച്ചാട്ടങ്ങളേയും അരുവികളേയും സംബന്ധിച്ച്‌ ഒരു സർവ്വെ നടത്താനായി 2010 മാർച്ചിൽ ശ്രീ ഡേവീഡ്‌ കാർഡോസിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി ഒരു ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി സർവ്വെ ചെയ്‌ത അരുവികളുടെ ഉറവിടങ്ങളേയും 12 വെള്ളച്ചാട്ടങ്ങളേയും മേഖലാ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌ പരിസ്ഥിതി ദുർബ്ബല മേഖലയ്‌ക്ക്‌

............................................................................................................................................................................................................

31


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/58&oldid=159440" എന്ന താളിൽനിന്ന് ശേഖരിച്ചത്