താൾ:Gadgil report.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

............................................................................................................................................................................................................

  • അതോറിറ്റി മുറുകെപ്പിടിക്കുന്ന അനുപമമായ ഒരു മാനദണ്ഡം പദ്ധതിയുടെ സാമൂഹ്യപ്രതിബന്ധതയാണ്‌. പദ്ധതികൾ ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ സമാജമന്ദിരങ്ങൾ, സിമന്റന്റ് ഭണ്‌ഠാരങ്ങൾ, ബസ്‌സ്റ്റാന്റ് ഷെഡുകൾ, ജിംനേഷ്യങ്ങൾ, സെമിത്തേരി, കുഴൽകിണറുകൾ, സഞ്ചരിക്കുന്ന ആശുപത്രി വാനുകൾ, ട്രാമാ സെന്ററുകൾ, മണ്ണൊലിപ്പ്‌ തടയാൻ സംവിധാനങ്ങൾ തുടങ്ങിയ സാമൂഹ്യസൗകര്യങ്ങൾ ചെയ്‌തുകൊടുക്കണമെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഈ സാമൂഹ്യസൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതി ഉടമകളും പൊതുജനങ്ങളും സഹകരിച്ച്‌ മുന്നോട്ടു പോകുന്നു എന്നതുതന്നെ സന്തോഷകരമാണ്‌.
  • മെച്ചപ്പെട്ട പരിസ്ഥിതിക്കുള്ള അവകാശം ഭരണഘടനാ 21-ാം ആർട്ടിക്കിൾ പരിഗണിക്കുന്ന അവിഭാജ്യ ഘടകമാണ്‌. അതാണ്‌ ജീവിക്കാനുള്ള അവകാശം. അതിനാൽ ഇതിന്‌ ചുറ്റുപാടും ജീവിക്കുന്ന ആളുകളുടെ മേൽ പ്രത്യേക ശ്രദ്ധപുലർത്തുന്നു. തെർമ്മൽ പവർ പ്ലാന്റുകളിൽ നിന്നും മറ്റ്‌ വ്യവസായശാലകളിൽ നിന്നും വമിക്കുന്ന പുകയും മറ്റും പരിസ്ഥിതിയിലേൽപ്പിക്കുന്ന ആഘാതം അപഗ്രഥിക്കാനായി ശാരീരിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്‌. ഇക്കാര്യത്തിൽ പദ്ധതി ഉടമകളും സാമൂഹ്യസംഘടനകളും പൊതുജനങ്ങളും അതോറിറ്റിയെ സഹായിക്കുന്നുണ്ട്‌. പ്രദേശത്തെ സ്‌ത്രീകൾക്കും കുട്ടികൾക്കും ഫാക്‌ടറി തൊഴിലാളികൾക്കും വേണ്ടി ആരോഗ്യ സംഘടനകളും മെഡിക്കൽ ക്യാമ്പുകളും അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്‌. ഇന്ത്യൻ ഭരണഘടനയുടെ 51ാം വകുപ്പ്‌ ഉറപ്പുനൽകുന്ന മെച്ചപ്പെട്ട പരിസ്ഥിതി അതോറിറ്റി പ്രദാനം ചെയ്യുന്നു.

ജീവിക്കാനുള്ള അവകാശം മുൻനിർത്തി മുൻകൂർ വന വൽക്കരണവും മുൻകൂർ പുനരധിവാസവും എന്ന പുതിയ ആശയമാണ്‌ അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്‌. ഇതിനുള്ള ഭൂമി മുന്നേതന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നാണ്‌ സർക്കാർ ഏജൻസികൾ പറയുന്നത്‌. ആകയാൽ ഈ ആശയത്തിൽ അടിയുറച്ച്‌ മുന്നേറുകയാണ്‌ അഭികാമ്യം. കാരണം ബദൽ വനവൽക്കരണവും പുനരധിവാസവും അനുപേക്ഷണീയമാണ്‌.

രാഷ്‌ട്രപിതാവ്‌ മുന്നോട്ട്‌ വച്ച പബ്ലിക് ട്രസ്റ്റ്‌ എന്ന സംവിധാനം (Public Trust Doctrine) ഇന്ത്യൻ സുപ്രീം കോടതിയും അമേരിക്കൻ സുപ്രീം കോടതിയും ഇന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ സംസ്ഥാനമോ സർക്കാരോ പ്രകൃതിവിഭവങ്ങളുടെ ഉടമകളല്ല, മറിച്ച്‌ ട്രിസ്റ്റികൾ മാത്രമാണ്‌. അതുകൊണ്ട്‌ ഇത്‌ പൊതുനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കേണ്ടത്‌ സ്റ്റേറ്റിന്റെ കടമയാണ്‌. അതായത്‌ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വാർത്ഥ താല്‌പര്യത്തേക്കാൾ പൊതു ഉപയോഗത്തിനായി ഈ വിഭവങ്ങൾ പുനർവിതരണം നടത്തണം.

സുപ്രീം കോടതി 1996 ഒക്‌ടോബർ 31ലെ ഉത്തരവും പ്രകാരം റിട്ട്‌ പെറ്റീഷൻ തീർപ്പാക്കാതെ പ്രശ്‌നം മൊത്തത്തിൽ അവലോകനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട്‌ മുംബൈ ഹൈക്കോടതിക്ക്‌ കൈമാറി. ദഹനു താലൂക്കിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന്‌ ഹാനികരവുമായ വ്യവസായങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ, ടൗൺ/മേഖലാ പ്ലാനുകൾ, NEERI റിപ്പോർട്ട്‌ എന്നിവ കൂടികണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോറിറ്റിക്ക്‌ പ്രശ്‌നങ്ങൾകൈകാര്യം ചെയ്യാൻ ഇത്‌ വളരെ സഹായകമായി. നിർഭാഗ്യവശാൽ കല്‌ക്കരി ഉപയോഗിച്ച്‌ ഊർജ്ജോല്‌പാദനം നടത്തുന്ന ഇവിടുത്തെ പ്ലാന്റ് യാഥാർത്ഥത്തിൽ കടലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തന്മൂലം ഇവിടെ ഒരു FDG (Flue Gas Desulfurizer) പ്ലാന്റ് സ്ഥാപിക്കേണ്ടത്‌ അത്യന്താപേക്ഷിതമായിരുന്നു. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫ്‌ളൈ ആഷായിരുന്നു ഗൗരവകരമായ മറ്റൊരു പ്രശ്‌നം. ഈ പ്ലാന്റ് അതോറിറ്റിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. ഫ്‌ളൈ ആഷിന്റെ 70% ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്‌ ബാക്കി 30% എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച്‌ ചർച്ചകൾ നടന്നുവരുന്നു.

............................................................................................................................................................................................................

30


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/57&oldid=159439" എന്ന താളിൽനിന്ന് ശേഖരിച്ചത്