താൾ:Gadgil report.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌-2011


............................................................................................................................................................................................................

മഴവെള്ളത്തെ ആശ്രയിച്ചുള്ള സസ്യവനവൽക്കരണം വികസിപ്പിക്കാം ഇതിന്‌ സർക്കാരിൽ നിന്നുള്ള ഫണ്ടും പരിശീലനവും വേണം.

ഇപ്പോൾ നമുക്ക്‌ വേണ്ടത്ര സസ്യനഴ്‌സറികൾ ഇല്ല. മേല്‌പറഞ്ഞ സസ്യവനവൽക്കരണത്തിന്‌ തദ്ദേശീയമായ സസ്യനഴ്‌സറി നമുക്ക്‌ വികസിപ്പിച്ചെടുക്കാം. ചില സ്വയംസഹായ ഗ്രൂപ്പുകൾക്ക്‌ ഇതിൽ നിന്ന്‌ ആദായവും ലഭിക്കും.

വില്ലേജ്‌ ടൂറിസം നമ്മുടെ ഗ്രാമത്തിലെ പച്ചപ്പ്‌, തോട്ടങ്ങൾ, പ്രാചീന തറവാട്‌ വീടുകൾ എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മുംബൈയിൽ താമസമാക്കിയിള്ള 'തൽക്കത്ത്‌' സ്വദേശികൾ പട്ടണത്തിലെ അവരുടെ സുഹൃത്തുക്കളുമായി ഇവിടെ എത്താറുണ്ട്‌. ഈ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്‌.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം: തൽകത്ത്‌ ഗ്രാമം വനത്തോട്‌ ചേർന്ന്‌ കിടക്കുന്ന പ്രദേശമാണ്‌. തോട്ടങ്ങൾ വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു അംബോളിയ്‌ക്കും തില്ലാരിക്കും ഇടയ്‌ക്കുള്ള ഈ വനപ്രദേശം വന്യമൃഗ സമ്പന്നമാണ്‌. അനേകവർഷങ്ങളായി ഈ വന്യമൃഗങ്ങൾക്കിടയിലായി ജീവിക്കുന്ന ഞങ്ങൾ ഈ അടുത്ത കാലത്തായി കുരങ്ങ്‌, ആന, പുള്ളിപ്പുലി എന്നിവയുടെ ശല്യത്തെ നേരിടേണ്ടി വരുന്നുണ്ട്‌. ഈ പ്രദേശത്തിന്‌ ഒരു വികസനപദ്ധതി തയ്യാറാക്കുമ്പോൾ ഈ പ്രശ്‌നവും കൂടി കണക്കിലെടുക്കണം. കാരണം തുടർന്നും ഈ വന്യജീവി കൾക്കൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവരാണ്‌ ഞങ്ങൾ.

ഞങ്ങളുടെ പ്രദേശം പരിസ്ഥിതി ദുർബലപ്രദേശമായതിനാൽ ഇവിടത്തെ വികസനപദ്ധതി തയ്യാറാക്കേണ്ടത്‌ സർക്കാരും ഗ്രാമവാസികളും കൂട്ടായിട്ടാണ്‌. മൈനിങ്ങ്‌ പ്രാജക്‌ടുകളും മറ്റും ജീവന്‌ ഹാനികരമാണെന്ന്‌ മാത്രമല്ല നമ്മുടെ വരുമാന സ്രോതസ്സിനെയും അത്‌ നശിപ്പിക്കുന്നു. ഇത്തരം പ്രാജക്‌ടുകൾക്കുപകരം ഞങ്ങൾ ആഗ്രഹിക്കുന്നത്‌ ഞങ്ങളുടെ ഗ്രാമം ഒരു പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകാണാനാണ്‌.

11. നിലവിലുള്ള പരിസ്ഥിതി ദുർബലമേഖലകൾ അനുഭവപാഠങ്ങൾ

നിർദ്ദിഷ്‌ടപരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ മനുഷ്യന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള യാതൊരു മാർഗ്ഗരേഖയ്‌ക്കും പ്രണാബ്‌ സെൻ കമ്മിറ്റി രൂപം നൽകിയില്ല. എന്നാൽ ഈ ജോലി പിന്നീട്‌ പരിസ്ഥിതി-വനം മന്ത്രാലയം സ്വയം ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണനിയമത്തിലെ 5-ാം വകുപ്പുപ്രകാരം ഭൂവിനിയോഗത്തിന്മേൽ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള ഒരു നിർദ്ദേശം ലഭിച്ചാൽ സാധാരണയായി മന്ത്രാലയം വിജ്ഞാപനം തയ്യാറാക്കി പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൽ നിന്നും പ്രതികരണം ആരായും. ഭൂമി ഒരു സംസ്ഥാനവിഷയമായതിനാൽ വിജ്ഞാപനത്തിൽ വിഭാവന ചെയ്‌തിട്ടുള്ളതുപോലെ ഭൂവിനിയോഗം ചിട്ടപ്പെടുത്തി ഒരു മേഖലവികസന പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടും. ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനസർക്കാർ മേഖലാവികസനപദ്ധതിക്ക്‌ അന്തിമ രൂപം നൽകും.

ഈ പദ്ധതി നിർവ്വഹണത്തിന്റെ മേൽനോട്ടത്തിനായി മന്ത്രാലയം രൂപീകരിക്കുന്ന ഉന്നതതല അവലോകന സമിതിയിൽ മിക്കപ്പോഴും പ്രാദേശിക പ്രാതിനിധ്യം ഉണ്ടായിരിക്കില്ല.

പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുടെ രൂപീകരണം ഗുണകരമായ പരിണിതഫലങ്ങൾ പ്രദാനംചെയ്യുന്നതോടൊപ്പം ഈ സംവിധാനത്തിൽ അപാകതകളും ധാരാളമുണ്ട്‌. ഇതിൽ ഏറ്റവും ഗൗരവമുള്ള പ്രശ്‌നം ഈ സംവിധാനം ഉദ്യോഗസ്ഥ നിയന്ത്രിതങ്ങളെ ക്രമാതീതമായി ആശ്രയിക്കേണ്ടിവരുന്നു എന്നുള്ളതാണ്‌. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്ത കുറവും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ പ്രവർത്തനവും ഉത്തരവാദിത്വ കുറവും അഴിമതിയെ പരിപോഷിപ്പിക്കുന്നു. തൽഫലമായി സമൂഹത്തിലെ ദുർബല വിഭാഗം കടുത്ത പീഠനത്തിനും ചൂഷണത്തിനും വിധേയമാകുന്നു. അതേ സമയം സമ്പന്നരും ശക്തരും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്നു ഇത്‌ പ്രാദേശിക എതിർപ്പിനും സംഘർഷത്തിനും കാരണമാകുന്നു.


............................................................................................................................................................................................................

27


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/54&oldid=159436" എന്ന താളിൽനിന്ന് ശേഖരിച്ചത്