താൾ:Gadgil report.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ രാജ്യങ്ങളിലെ സാഹചര്യങ്ങളിൽ ഈ ലക്ഷ്യം നേടാനുപകരിക്കുന്ന നല്ല വാഹനമായി പ്രവർത്തിക്കാൻ നിർദ്ധന ഗ്രാമീണർക്കാകില്ല.

ഇനി സേവനദാതാക്കളും സർക്കാരു തമ്മിൽ ഒരു ധാരണയിലെത്തിയാൽ നിർദ്ധന ഗ്രാമീണരെ സഹായിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ അതിനുള്ള ശരിയായ പേര്‌ പരിസ്ഥിതി സേവനപ്രതിഫല പദ്ധതി എന്നതായിരിക്കില്ല.

ജീവജാല സമൂഹങ്ങൾ

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി പ്രദേശങ്ങളെ വേർതിരിക്കാനുള്ള മാനദണ്ഡങ്ങളിന്മേലുള്ള ചർച്ചാവലോകനത്തിൽ സമിതി ചെയർമാൻ ചൂണ്ടിക്കാട്ടിയത്‌ പ്രണാബ്‌ സെൻ കമ്മിറ്റി റിപ്പോർട്ടിലെ മാർഗ്ഗനിർദ്ദേശങ്ങളും മാതേരൻ, മഹാബലേശ്വർ-പഞ്ചഗണി, ദഹാനു എന്നിവിടങ്ങളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിച്ചുകഴിഞ്ഞവയിലെ ഇതുവരെയുള്ള അനുഭവങ്ങളുമാണ്‌ ഇക്കാര്യത്തിൽ സമിതി പരിഗണിക്കുന്നതെന്നാണ്‌. സെൻ കമ്മിറ്റി റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിന്‌ പല പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദാഹരണത്തിന്‌ ഒരു പ്രത്യേക സ്ഥലത്തുമാത്രം കണ്ടുവരുന്ന ജീവജാലങ്ങളുള്ള പ്രദേശത്തെ മൊത്തത്തിൽ സംരക്ഷിക്കണമെന്നതാണ്‌ ഒരു നിർദ്ദേശം. പശ്ചിമഘട്ടത്തിൽ അറിയപ്പെടുന്ന ഇത്തരം 1000 ത്തിലേറ്റം ഇനം പുഷ്‌പച്ചെടികളും, മത്സ്യങ്ങളും, തവളകളും, പക്ഷികളും സസ്‌തനികളുമുണ്ട്‌. വേണ്ടത്ര പഠനം നടത്തിയിട്ടില്ലാത്തയിടങ്ങളിൽ അറിയപ്പെടാത്ത ആയിരക്കണക്കിന്‌ സസ്യജീവജാലവർഗ്ഗങ്ങൾ വേറെയുണ്ടാവാം. പശ്ചിമഘട്ടത്തിലെ ഭൂമിശാസ്‌ത്ര പ്രതലം മുഴുവൻ ഇവ വ്യാപിച്ചുകിടക്കുന്നു. മനുഷ്യന്റെയും വാഹനങ്ങളുടെയും മറ്റും ശല്യമുള്ള റോഡുകളുടെ വശങ്ങളും ഇതിലുൾപ്പെടുന്നു. ആകയാൽ സെൻ കമ്മിറ്റിയുടെ ഇക്കാര്യത്തിലെ ശുപാർശ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്‌.

ഇന്ത്യയിലെ വിജ്ഞാപിത പരിസ്ഥിതി ദുർബല പ്രദേശങ്ങളിലെ അനുഭവങ്ങളുടെ ഒരു സംഗ്രഹം 2009ൽ "കല്‌പവൃക്ഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിൽ വിവരിക്കുന്നവയിൽ ദഹാനു, മാതേരൻ, മഹാബലേശ്വർ എന്നിവിടങ്ങളിലെ അനുഭവങ്ങൾ പശ്ചിമഘട്ടസമിതിക്ക്‌ താല്‌പര്യമുള്ളവയാണ്‌. ഇവിടങ്ങളിലെ പരിസ്ഥിതി ദുർബല മേഖലകളെ നിശ്ചയിക്കുന്നതിൽ അവയെ സംരക്ഷിക്കുന്നതിന്‌ താല്‌പര്യമുള്ള പ്രത്യേക ഗ്രൂപ്പുകളുടെ വിശിഷ്യാ ബോംബെ പെരിസ്ഥിതി ആക്ഷൻ ഗ്രൂപ്പിന്റെ സഹകരണം നേടിയിരുന്നു. ഇതിന്‌ വിരുദ്ധമായി പശ്ചിമഘട്ട സമിതിക്ക്‌ പശ്ചിമഘട്ടത്തിലെ മുഴുവൻ പ്രദേശങ്ങളിലേയും സ്ഥിതി വിലയിരുത്തി വ്യത്യസ്‌ത തലത്തിലുള്ള മുൻഗണനയുടെ അടിസ്ഥാനത്തിൽ ഈ ചുമതല നിർവ്വഹിക്കണമായിരുന്നു. ഇതുവരെയുള്ള കേസുകളിൽ തീരുമാനം മുകളിൽ നിന്നായിരുന്നു. അല്ലാതെ താഴെതട്ടിൽ നിന്നായിരുന്നില്ല. എന്നാൽ നിശ്ചയമായും പശ്ചിമഘട്ട സമിതി അതിന്റെ ശുപാർശകൾ മുകളിൽ നിന്ന്‌ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല. മറിച്ച്‌ താഴെ തട്ടിൽ നിന്ന്‌ തുടരുന്ന പൊതുവായ കൂടിയാലോചനകളിലെ വിപുലമായ ഒരടിത്തറയിൽ അധിഷ്‌ഠിതമായ ഒരു പ്രക്രിയയെ മാത്രമാണ്‌ സമിതി ഇക്കാര്യത്തിൽ പ്രാത്സാഹിപ്പിക്കൂ.

ഇക്കാര്യത്തിൽ ലോകത്തിലെ ഏറ്റവും നല്ല മാതൃകകൾ പരിശോധിച്ച്‌ പശ്ചിമഘട്ട മേഖലയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിപരമായ സൂക്ഷ്‌മ സംവേദനക്ഷമതയുടെ അളവ്‌ വിലയിരുത്തുന്നതിനുള്ള ഒരു പ്രാജക്‌ട്‌ ഡോ.രഞ്‌ജിത്‌ ഡാനിയേൽസ്‌, ഡോ. പ്രമോദ്‌, ഡോ. ഗണേശയ്യ എന്നിവർ ചേർന്ന്‌ തയ്യാറാക്കി സാമ്പത്തിക സഹായത്തിനായി സമർപ്പിക്കണമെന്ന്‌ സമിതി നിർദ്ദേശിച്ചു. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ നിശ്ചയിക്കുന്നതിന്‌ ഈ പദ്ധതി റിപ്പോർട്ട്‌ സമിതി ഉപയോഗപ്പെടുത്തും സമിതിയിലെ കോ-ഓപ്‌റ്റ്‌ ചെയ്‌ത വിദഗ്‌ധരായ ഡോ. പ്രീതി റോയ്‌, ഡോ.ലത എന്നിവരെ അഭിപ്രായം രേഖപ്പെടുത്താനായി ചെയർമാൻ ക്ഷണിച്ചു.

അതോറിട്ടിയുടെ തുടക്കം തന്നെ ചില വൻകിട പദ്ധതികൾക്കെതിരെ തിരിഞ്ഞുകൊണ്ടായിരുന്നു. ദഹാനുവിന്റെ തീരപ്രദേശം തീരദേശ നിയന്ത്രണമേഖല (CRZ) വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നതിനാൽ ഇവിടം പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ചിരുന്നു. ആകയാൽ വ്യാവസായിക വികസനത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നു.

ദഹാനുവിൽ കോടാനുകോടി ഡോളറിന്റെ ഒരു വൻകിട വ്യാവസായിക തുറമുഖം സ്ഥാപിക്കാൻ നിർദ്ദേശമുണ്ടായിരുന്നു. ഈ പ്രശ്‌നം അതോറിട്ടി ഏറ്റെടുത്ത്‌ നിരവധി തെളിവെടുപ്പുകൾ ............................................................................................................................................................................................................

293

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/320&oldid=159412" എന്ന താളിൽനിന്ന് ശേഖരിച്ചത്